റഷ്യയുടെ സിറിയന്‍ ഇടപ്പെടല്‍: പൊലിഞ്ഞത് 18,000 ജീവന്‍

കൊല്ലപ്പെട്ട 18,096 ല്‍ 7,988 പേരും സാധാരണ പൗരന്മാരാണ്. 5,233 പേര്‍ ഐ.എസ് ഭീകരരും. ബാക്കികൊല്ലപ്പെട്ടവരില്‍ ഇസ്ലാമിസ്റ്റുകളും ഭീകരവാദികളുമാണെന്നും ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സംഘം അറിയിച്ചു

റഷ്യയുടെ സിറിയന്‍ ഇടപ്പെടല്‍: പൊലിഞ്ഞത് 18,000 ജീവന്‍

സിറിയയില്‍ റഷ്യയുടെ തന്ത്രപരമായ ഇടപ്പെടലില്‍ പൊലിഞ്ഞത് 18,000 പേരുടെ ജീവനെന്ന് റിപ്പോര്‍ട്ട്. യു.എസ് സഖ്യകക്ഷികളുടെ ആക്രമണത്തില്‍ 3,300 പേര്‍ കൊല്ലപ്പെട്ടതായും മനുഷ്യാവകാശ നിരീക്ഷണ സംഘം റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ അഭ്യന്തര യുദ്ധത്തില്‍ മുന്നു വര്‍ഷം മുമ്പാണ് റഷ്യ ഇടപ്പെടാന്‍ തുടങ്ങിയത്. 2015 സെപ്തംബര്‍ 30 ന് ബോംബിട്ടുകൊണ്ടാണ് റഷ്യ സിറിയയില്‍ പ്രവേശിച്ചത്. അന്നുമുതല്‍ വിവിധ ആക്രമണത്തില്‍ 18,096 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ നിരീക്ഷണ സംഘത്തിന്റെ കണക്കെടുപ്പ് രേഖകള്‍ വ്യക്തമാക്കുന്നുത്.

കൊല്ലപ്പെട്ട 18,096 ല്‍ 7,988 പേരും സാധാരണ പൗരന്മാരാണ്. 5,233 പേര്‍ ഐ.എസ് ഭീകരരും. ബാക്കികൊല്ലപ്പെട്ടവരില്‍ ഇസ്ലാമിസ്റ്റുകളും ഭീകരവാദികളുമാണെന്നും ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സംഘം അറിയിച്ചു. അതെസമയം, റഷ്യ പുറത്തുവിട്ട കണക്കില്‍ പറയുന്നത് മൂന്നു വര്‍ഷത്തെ ഇടപ്പെടലില്‍ 85,000 ഭീകരരെ വധിച്ചുവെന്നാണ്. റഷ്യ ഭീകരരെ മാത്രമാണ് ലക്ഷ്യം വെച്ചതെന്നും റഷ്യന്‍ ഉദ്യോഗസ്ഥര്‍ ല്യക്തമാക്കുന്നുണ്ട്.

Read More >>