റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

Published On: 2018-04-17 05:15:00.0
റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

മോസ്‌കോ: സിറിയയിലെ റഷ്യന്‍ കൂലിപ്പട്ടാളക്കാര്‍ മരിച്ചെന്നു സ്ഥിരീകരിച്ച റഷ്യന്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍. മക്‌സിം ബോറോഡിനെയാണ് (32) യെക്കാടെറിന്‍ബര്‍ഗ് നഗരത്തിലെ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്. യെക്കാടെറിന്‍ബര്‍ഗ് നോവി ഡെന്‍ വെബ്‌സൈറ്റിലെ റിപോര്‍ട്ടറായിരുന്നു അദ്ദേഹം.

റഷ്യയിലെ സ്വകാര്യ സൈനിക കമ്പനിയായ വാഗ്നറിനെക്കുറിച്ചുള്ള റിപോര്‍ട്ട് പുറത്തുവിട്ടിന്റെ പേരില്‍ അദ്ദേഹം ദേശീയശ്രദ്ധ നേടിയിരുന്നു. സ്വദേശമായ സ്‌വെര്‍ഡ്‌ലോവ്‌സ്‌ക് പ്രവിശ്യയിലെ ജയിലുകളെക്കുറിച്ചും അഴിമതിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള ബോറോഡിന്റെ കണ്ടെത്തലുകളും ദേശീയശ്രദ്ധ നേടി. വിവാദനാടകമായ മെറ്റില്‍ഡയുമായി ബന്ധപ്പെട്ട അഭിമുഖം നല്‍കിയതിനു പിന്നാലെ മെറ്റല്‍ പൈപ്പ് കൊണ്ട് അജ്ഞാതരില്‍ നിന്നും തലയ്ക്കടിയേറ്റതായി 2017ല്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

അതേസമയം, മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല. ആത്മഹത്യയോ അപകടമരണമോ ആണെന്നാണ് പോലീസിന്റെ നിരീക്ഷണം. എന്നാല്‍ മരണത്തില്‍ അേേസ്വാഭാവികതയുണ്ടോയെന്നറിയാന്‍ പരിശോധന നടത്താന്‍ തങ്ങളെ അനുവദിക്കണനമെന്നാവശ്യപ്പെട്ട് മാധ്യമസ്ഥാപനം രംഗത്തെത്തിയിട്ടുണ്ട്. 1992 മുതല്‍ 38 മാധ്യമപ്രവര്‍ത്തകര്‍ റഷ്യയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പലതിന്റെയും കേസന്വേഷണം ഇതുവരെ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല.

Top Stories
Share it
Top