റഷ്യന്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു

Published On: 30 May 2018 5:00 AM GMT
റഷ്യന്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു

കിയേവ്: റഷ്യന്‍ സര്‍ക്കാര്‍ വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു. ഉക്രെയ്ന്‍ തലസ്ഥാനമായ കിയേവിലെ സ്വവസതിക്കു സമീപമാണ് അര്‍കാഡി ബാബ്‌ചെന്‍കോ (41) എന്ന മാധ്യമപ്രവര്‍ത്തകന് വെടിയേറ്റതെന്ന് ഉക്രെയ്ന്‍ പോലീസ് അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ ആംബുലന്‍സില്‍ മരിക്കുകയായിരുന്നു.

2016ല്‍ ഉക്രെയ്ന്‍ സൈനിക വിമാനം റഷ്യന്‍ അനുകൂല വിമതര്‍ വെടിവച്ചു തകര്‍ത്ത സംഭവത്തെക്കുറിച്ച് ലേഖനമെഴുതിയതിനു ശേഷം തനിക്ക് വധഭീഷണിയുണ്ടെന്ന് അദ്ദേഹം നേരത്തേ വെളിപ്പെടുത്തിയിരുന്നു. വധഭീഷണിക്കുശേഷമാണ് അദ്ദേഹം റഷ്യ വിട്ട് ഉക്രെയ്‌നിലെത്തുന്നത്.

റഷ്യന്‍ സര്‍ക്കാര്‍ വിമര്‍ശകന്‍ കൂടിയായ ബാബ്‌ചെന്‍കോയുടെ മരണത്തില്‍ ഉക്രെയ്ന്‍ പ്രധാനമന്ത്രി വൊളോദിമിര്‍ ഗ്രോയ്‌സ്മാന്‍ അനുശോചനം രേഖപ്പെടുത്തി.

Top Stories
Share it
Top