മെല്‍ബണിലെ സാം എബ്രഹാം വധം: ഭാര്യക്ക് 22 വര്‍ഷം തടവ്

Published On: 2018-06-21 04:30:00.0
മെല്‍ബണിലെ സാം എബ്രഹാം വധം: ഭാര്യക്ക് 22 വര്‍ഷം തടവ്

മെല്‍ബണ്‍: മെല്‍ബണില്‍ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂര്‍ കരുവാളൂര്‍ സ്വദേശി സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയ, കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവര്‍ക്ക് ശിക്ഷ. ഇരുവരും കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. സോഫിയക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷത്തെ ശിക്ഷയുമാണ് വിക്ടോറിയന്‍ സുപ്രീംകോടതി വിധിച്ചത്.

തീവ്രപ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ചു ജീവിക്കുന്നതിനായി സാമിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷന്‍ കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍, രക്തത്തിലും കരളിലും അമിത അളവില്‍ സയനൈഡ് കണ്ടെത്തിയിരുന്നു.

2015 ഒക്ടോബറിലാണ് സാം എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദ്രോഗം മൂലം മരിച്ചെന്നായിരുന്നു വീട്ടുകാരെയും ബന്ധുക്കളെയും സോഫിയ പറഞ്ഞ് വിശ്വസിപ്പിച്ചത്.

Top Stories
Share it
Top