സ്വവര്‍ഗ്ഗ വിരുദ്ധ നിലപാട്: തെരേസ മേയോട് മാപ്പു പറയാന്‍ ആഹ്വാനം ചെയ്ത് പ്രതിഷേധക്കാര്‍

ലണ്ടന്‍: സ്വവര്‍ഗ്ഗ അനുരാഗിക്കള്‍ക്കെതിരെ കൊളോണിയല്‍ ഭരണ ചരിത്രത്തില്‍ പിറവി കൊണ്ട നിയമങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി...

സ്വവര്‍ഗ്ഗ വിരുദ്ധ നിലപാട്: തെരേസ മേയോട് മാപ്പു പറയാന്‍ ആഹ്വാനം ചെയ്ത് പ്രതിഷേധക്കാര്‍

ലണ്ടന്‍: സ്വവര്‍ഗ്ഗ അനുരാഗിക്കള്‍ക്കെതിരെ കൊളോണിയല്‍ ഭരണ ചരിത്രത്തില്‍ പിറവി കൊണ്ട നിയമങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മാപ്പു പറയണമെന്ന് പ്രതിഷേധക്കാര്‍. 53 കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഉച്ചകോടി ലണ്ടനില്‍ നടക്കാനിരിക്കെയാണ് സ്വവര്‍ഗ്ഗാനുരാഗി അവകാശസമരങ്ങളുടെ പ്രചാരകനായ പീറ്റര്‍ താച്ചെലിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം നടക്കുന്നത്.

കൊളോണിയല്‍ കാലത്ത് നിന്ന് മുന്നോട്ടു പോകാത്ത നിയമങ്ങള്‍ രാജ്യത്തെ നൂറുകണക്കിന് സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും ഭീഷണിയാണെന്നും ഇത്തരം നിയമങ്ങള്‍ അവരെ കാണുന്നത് കുറ്റവാളിയെ പോലാണെന്നും താച്ചെല്‍ പറയുന്നു.

ബ്രിട്ടന്റെ മുന്‍ ഭരണാധികാരികളില്‍ നിന്നും കുറച്ചു കൂടെ പുരോഗമനപരമായി മുമ്പോട്ടു പോവാന്‍ മേയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വവര്‍ഗ്ഗ വിരുദ്ധ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ബ്രിട്ടന് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ നിയമം സംബന്ധിച്ച പ്രഖ്യാപനമുണ്ടായാലും മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഭരണത്തില്‍ കൈകടത്തുന്ന രീതിയിലുള്ള നടപടികള്‍ ഒഴിവാക്കാനാവും തെരേസയുടെ ശ്രമം. ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പപേഷിക്കുന്നതിലൂടെ സ്വവര്‍ഗ്ഗതയെ ഭയപ്പെടുന്ന മറ്റ് രാജ്യങ്ങള്‍ക്ക് തങ്ങളുടെ തെറ്റ് മനസ്സിലാകുമെന്നാണ് താച്ചെലിന്റെ പക്ഷം. നിലവില്‍ ഒരേ ലിംഗക്കാരുടെ ദാമ്പത്യം 36 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിയമവിരുദ്ധമാണ്. ഇതില്‍ ഒമ്പത് രാജ്യങ്ങളില്‍ അത്തരം ബന്ധങ്ങള്‍ക്കു ജീവപര്യന്തം വരെ ലഭിക്കും.

Story by
Next Story
Read More >>