സൗദിയില്‍ വെടിവെയ്പ്: ഒരു സുരക്ഷാ ഭടനും ഒരു ബംഗ്‌ളാദേശിയും  ഉള്‍പ്പെടെ  നാല് മരണം 

Published On: 2018-07-09 03:00:00.0
സൗദിയില്‍ വെടിവെയ്പ്: ഒരു സുരക്ഷാ ഭടനും ഒരു ബംഗ്‌ളാദേശിയും  ഉള്‍പ്പെടെ  നാല് മരണം 

ജിദ്ദ: സൗദി അറേബ്യയുടെ മധ്യമേഖലയിലെ ബുറൈദയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നാല്‌പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു സുരക്ഷാഭടനും ഒരു ബംഗ്‌ളാദേശ് പ്രവാസിയും ഉള്‍പ്പെടുന്നു. അക്രമികളാണ് സംഭവത്തില്‍ കൊല്ലപ്പെട്ട മറ്റു രണ്ടുപേര്‍. സംഭവത്തില്‍ അക്രമിക്കും പരിക്കേറ്റിട്ടുണ്ട്.

അല്‍ഖസീം പ്രവിശ്യയിലെ ബുറൈദയില്‍ ഒരു സുരക്ഷാ പോയന്റില്‍ ഞായറാഴ്ച പ്രാദേശിക സമയം വൈകീട്ട് നാല് മണിക്ക് മുമ്പായാണ് സംഭവം. 2018 മോഡല്‍ ഹ്യൂണ്ടായ് ആലന്ത്ര വാഹനത്തില്‍ എത്തിയ മൂന്നംഗ കുറ്റവാളികളാണ് അക്രമം നടത്തിയത്. ഇവര്‍ സുരക്ഷാ കേന്ദ്രത്തിനു നേരെ നിറയൊഴിക്കുകയായിരുന്നു.

സുരക്ഷാ ഭടന്മാര്‍ തിരിച്ചടിക്കുകയും രണ്ടു അക്രമികളെ വകവരുത്തുകയും ചെയ്തു. മറ്റൊരു അക്രമിയെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top Stories
Share it
Top