നാലംഗ  ഇറാന്‍  ചാരന്മാര്‍ക്ക്  സൗദിയില്‍ വധശിക്ഷ 

വെബ്ഡസ്‌ക്: രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇറാന്‍ പരിശീലനം നല്‍കിയവരെന്ന് കണ്ടെത്തിയ നാലുപേര്‍ക്ക് സൗദി അറേബ്യയിലെ പ്രത്യേക ...

നാലംഗ  ഇറാന്‍  ചാരന്മാര്‍ക്ക്  സൗദിയില്‍ വധശിക്ഷ 

വെബ്ഡസ്‌ക്: രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇറാന്‍ പരിശീലനം നല്‍കിയവരെന്ന് കണ്ടെത്തിയ നാലുപേര്‍ക്ക് സൗദി അറേബ്യയിലെ പ്രത്യേക ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഇറാന്‍ റെവലൂഷനറി ഗാര്‍ഡിന്റെ സൈനിക ക്യാംപുകളില്‍ നിന്ന് ആദര്‍ശപരവും പ്രായോഗികവുമായ പരിശീലനം നേടിയവരാണ് ഇവരെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുകയും അവ പ്രയോഗിക്കുകയും പ്രധാന വ്യക്തികളെ വകവരുത്തുകയും ചെയ്യുകയെന്നതും ഇവരുടെ നിയോഗിത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നുതായി കോടി കണ്ടെത്തി.

സ്ഫോടക വസ്തുക്കള്‍ പ്രയോഗിക്കാനും, നിരത്തുകളില്‍ വെച്ച് കൊലപാതകങ്ങള്‍ നടത്താനും, സുരക്ഷാ വകുപ്പിനെ വെട്ടിച്ച് രക്ഷപ്പെടാനുമുള്ള പരിശീലനങ്ങള്‍ നേടിയവരാണ് ഇവരെന്ന് വധശിക്ഷ വിധിച്ചു കൊണ്ട് കോടതി വിവരിച്ചു. ഇതിനു പുറമെ സംഘത്തിലെ ഒരാള്‍ നടത്തിയിരുന്ന ട്രാവല്‍ ഏജന്‍സി വഴി ഭീകര പരിശീലനത്തിന് ആളുകളെ ആകര്‍ഷിക്കുകയും തയാറുള്ളവരെ ഇറാനില്‍ എത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയെന്നതും ഇവരുടെ കുറ്റകൃത്യങ്ങളില്‍ പെടുന്നതാണെന്ന് കോടതി കണ്ടെത്തി. ട്രാവല്‍ ഏജന്‍സി അടച്ചു പൂട്ടാനും ലൈസന്‍സ് പിന്‍വലിക്കാനും കോടതി ഉത്തരവിട്ടു. രാജ്യത്തിന്റെ ഐക്യവും ഭദ്രതയുമാണ് ഭീകര സംഘം ലക്ഷ്യം വെച്ചിരുന്നതെന്നും വിധി തുടര്‍ന്നു.


Story by
Read More >>