ആസ്ട്രേലിയയിൽ സെൽഫി എടുക്കുന്നതിനിടെ പാറക്കെട്ടിൽ നിന്നുവീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

മെല്‍ബണ്‍: പടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. അങ്കിത്...

ആസ്ട്രേലിയയിൽ സെൽഫി എടുക്കുന്നതിനിടെ പാറക്കെട്ടിൽ നിന്നുവീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

മെല്‍ബണ്‍: പടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. അങ്കിത് (20) ആണ് അതിധാരുണമായി മരിച്ചത്. അല്‍ബേനിക്ക് സമീപമാണ് അപകടം നടന്നത്. സെല്‍ഫി എടുക്കാനായി കടല്‍ പാറയ്ക്ക് മുകളില്‍ കയറിയതായിരുന്നു അങ്കിതും സുഹൃത്തുക്കളും. ഫോട്ടോ എടുക്കുന്നതിനിടെ അങ്കിത് കാല്‍തെറ്റി കടലിലേക്ക് വീഴുകയായിരുന്നു. 40 മീറ്റര്‍ ഉയരമുള്ള പാറയില്‍ നിന്നാണ് അങ്കിത് വീണതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പെര്‍ത്തിലെ കോളെജില്‍ പഠിക്കവെ സുഹൃത്തുക്കള്‍ക്കൊപ്പം അവധിചിലവഴിക്കാന്‍ എത്തിയതായിരുന്നു അങ്കിത്.

ശക്തമായ തിരയുള്ളതിനാല്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് അങ്കിതിന്റെ മൃതദേഹം കടലില്‍ നിന്ന്
പോലീസിന് കണ്ടെടുക്കാനായത്. 'വളരെ ശ്രദ്ധിച്ചായിരുന്നു അങ്കിത് സെല്‍ഫി എടുക്കാനായി പാറപ്പുറത്ത് കയറിയത്, പെട്ടെന്നായിരുന്നു അവന്‍ കടലിലേക്ക് വീണത്'- അങ്കിതിന്റെ സുഹൃത്ത് വികാരാധീതനായി. അങ്കിതിന്റെ രക്ഷിതാക്കളെ വിവരമറിയിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.


അങ്കിതിന്റെ മരണത്തില്‍ ഗ്രേറ്റ് സതേണ്‍ ജില്ലാ സൂപ്രണ്ട് ഡൊമനിക്ക് വുഡ് അപലപിച്ചു. അങ്കിതിന്റെ മരണം ദുരന്തമെന്നും അവരുടെ കുടുംബ ജീവിതം ദുഃഖപൂര്‍ണമായെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു അപകടം നിറഞ്ഞ പ്രദേശമാണ്. മുന്നറിയിപ്പുകളെ അവഗണിച്ചിരുന്നുല്ലെങ്കില്‍ ഇത്തരമൊരു സംഭവം നടക്കില്ലായിരുന്നെന്നും വുഡ് കൂട്ടിച്ചേര്‍ത്തു.

Story by
Next Story
Read More >>