ഓസ്‌ട്രേലിയയില്‍ ഏഴുപേര്‍ വെടിയേറ്റുമരിച്ചു

Published On: 11 May 2018 10:30 AM GMT
ഓസ്‌ട്രേലിയയില്‍ ഏഴുപേര്‍ വെടിയേറ്റുമരിച്ചു

കാന്‍ബറ: തെക്കന്‍ ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര നഗരമായ മാര്‍ഗരററ് റിവറില്‍ ഏഴുപേര്‍ വെടിയേറ്റുമരിച്ച നിലയില്‍. ഓസ്മിങ്ടണ്‍ ഗ്രാമത്തില്‍ നിന്നാണ് നാലു കുട്ടികളുടെയും മൂന്നു മുതിര്‍ന്നവരുടെയും മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹങ്ങള്‍ക്കൊപ്പം രണ്ട് തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

22 വര്‍ഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ വെടിവെയ്പാണിതെന്ന് പോലീസ് പ്രതികരിച്ചു. പറഞ്ഞു. രണ്ടുപേരുടെ മൃതദേഹം കെട്ടിടത്തിനു പുറത്തും ബാക്കിയുള്ളവരുടെ മൃതദേഹം കെട്ടിടത്തിനുള്ളിലുമായിരുന്നു. സംഘം കെട്ടിടത്തില്‍ താമസിച്ചു വരികയായിരുന്നെന്നാണ് വിവരം. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യവും വ്യക്തമല്ല.

Top Stories
Share it
Top