കാബൂളില്‍ ചാവേര്‍ ആക്രമണം: 14 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

Published On: 2018-07-23 05:00:00.0
കാബൂളില്‍ ചാവേര്‍ ആക്രമണം: 14 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

വെബ്ഡസ്‌ക്: കാബുള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു 40 പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

നാടുകടത്തിയ അഫ്ഗാന്‍ വൈസ് പ്രസിഡണ്ട് റാഷിദ് ദൊസ്തം വിമാനത്താവളത്തില്‍ തിരിച്ചെത്തിയതിന്റെ നിമിഷങ്ങള്‍ക്ക് ശേഷമാണ് സംഭവം. ദൊസ്തം ഒരു വര്‍ഷത്തെ ഭ്രഷ്ടിനു ശേഷം തിരികെ വരുകയായിരുന്നു.

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മെയിന്‍ ഗെയ്റ്റിനരികിലാണ് ആക്രമണം. ദൊസ്തമിനെ സ്വാഗതം ചെയ്യാനായി അനുയായികള്‍ തിങ്ങി കൂടിയിരുന്നു സ്ഥലത്താണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ഉത്തരാവദിത്തം ഐഎസ്‌ഐഎസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

Top Stories
Share it
Top