ട്രംപിനെ വെട്ടിലാക്കി വീണ്ടും നീലച്ചിത്ര നടി സ്‌റ്റോമി ഡാനിയേല്‍; കരാറില്‍ ട്രംപ് ഒപ്പുവെച്ചില്ലെന്ന്

Published On: 2018-03-07 09:30:00.0
ട്രംപിനെ വെട്ടിലാക്കി വീണ്ടും നീലച്ചിത്ര നടി സ്‌റ്റോമി ഡാനിയേല്‍; കരാറില്‍ ട്രംപ് ഒപ്പുവെച്ചില്ലെന്ന്

വാഷിങ്ടണ്‍: ബന്ധം പുറത്തു പറയാതിരിക്കാന്‍ ഉണ്ടാക്കിയ കരാറില്‍ യു.എസ് പ്രസിഡണ്ട് ഒപ്പുവെച്ചില്ലെന്ന ആരോപണവുമായി നീലച്ചിത്ര നടി സ്‌റ്റോമി ഡാനിയേല്‍. സംഭവത്തില്‍ ഡാനിയേല്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ ലോസാഞ്ചലസ് സുപീരിയല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 'ട്രംപുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നെന്നും ട്രംപല്ല, പകരം അദ്ദേഹത്തിന്റെ അറ്റോര്‍ണി മൈക്കല്‍ കോഹനാണ് കരാറില്‍ ഒപ്പുവെച്ചതെന്നും' നടി ആരോപിക്കുന്നു.

2016ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ട്രംപിനു വേണ്ടി കോഹന്‍ സ്‌റ്റോമി ഡാനിയേല്‍ എന്ന സ്‌റ്റെഫാനിയ ക്ലിഫോര്‍ഡുമായി ഉടമ്പടിയിലെത്തിയത്. ഒക്ടോബര്‍ 26നാണ് ഇവര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. 130,000 ഡോളറാണ് അഭിഭാഷകനായ കീത്ത് ഡേവിസണ്‍ മുഖേന ഇവര്‍ക്ക് കൈമാറിയിരുന്നത്. ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് പൊതുവേദിയില്‍ പറയരുത് എന്നതായിരുന്നു പ്രധാന വ്യവസ്ഥ. ട്രംപിനെതിരെ ലൈംഗികാരോപണവുമായി ഏതാനും സ്ത്രീകള്‍ രംഗത്തു വന്ന സാഹചര്യത്തിലാണ് വിഷയം കോഹന്‍ ഇടപെട്ട് ഒതുക്കിത്തീര്‍ത്തത്.

http://<blockquote class="twitter-tweet" data-lang="en-gb"><p lang="en" dir="ltr">Earlier today, we filed this complaint seeking a ct order voiding the alleged “hush” agreement between our client S. Clifford aka Stormy Daniels and Donald Trump. <a href="https://t.co/upa9u10MqR">https://t.co/upa9u10MqR</a></p>— Michael Avenatti (@MichaelAvenatti) <a href="https://twitter.com/MichaelAvenatti/status/971186073517940737?ref_src=twsrc^tfw">7 March 2018</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ഡാനിയേലുമായി ഉണ്ടാക്കിയത് നിയമപരമായി ഏതെങ്കിലും തരത്തിലുള്ള കരാര്‍ അല്ലെന്നാണ് ഇപ്പോള്‍ നടിയുടെ വാദം. സംഭവത്തില്‍ കോഹന്റെ അഭിഭാഷകനോ വൈറ്റ്ഹൗസോ പ്രതികരിച്ചിട്ടില്ല. നടിയുമായി ബന്ധമുണ്ടായിരുന്നോ എന്നതിനെ കുറിച്ച് ട്രംപ് ഇതുവരെ സംസാരിച്ചിട്ടില്ല.

Top Stories
Share it
Top