കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ 31 മരണം

Published On: 2018-04-22 09:00:00.0
കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ 31 മരണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിനു സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ മരിച്ചു. 54 പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യവകുപ്പു വക്താവ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ അറിയിച്ചു.

Top Stories
Share it
Top