പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ ചാവേറാക്രമണം: 13 മരണം

Published On: 11 July 2018 3:45 AM GMT
പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ ചാവേറാക്രമണം: 13 മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 54 പേര്‍ക്ക് പരുക്കേറ്റു. അവാമി നാഷണല്‍ പാര്‍ട്ടിയുടെ(എന്‍പി) തെരഞ്ഞെടുപ്പ് റാലിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ എന്‍പി സ്ഥാനാര്‍ത്ഥി ഹാരൂണ്‍ ബിലോര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

പെഷവാറിലെ യാക്തൂത് മേഖലയിലാണ് സംഭവം. എന്‍പി റാലി പുരോഗമിക്കവെ ശരീരത്തില്‍ ബോംബുകള്‍ ഘടിപ്പിച്ചെത്തിയ ഭീകരര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

Top Stories
Share it
Top