എസ്.സി.ഒ സമ്മേളനം:സുഷമ സ്വരാജ് ചൈനയിലേക്ക്.

Published On: 2018-04-21 09:30:00.0
എസ്.സി.ഒ സമ്മേളനം:സുഷമ സ്വരാജ് ചൈനയിലേക്ക്.

ന്യൂഡല്‍ഹി: ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചൈനയിലേക്ക്. ആറു ദിവസത്തെ യാത്രയില്‍ സുഷമ ചൈന, മംഗോളിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഷാന്‍ഹായ് സഹകരണ സംഘടനയുടെ(എസ്.സി.ഒ) സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സുഷമ ചൈനയിലെത്തുന്നത്. സന്ദര്‍ശന വേളയില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യിയുമായും സുഷമ കൂടിക്കാഴ്ച നടത്തും. നാല് ദിവസത്തെ ചൈന സന്ദര്‍ശനത്തിന് ശേഷം സുഷമ 24ന് മംഗോളിയക്ക് തിരിക്കും. ദോക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുഷമ-വാങ് കൂടിക്കാഴ്ച. ഷാന്‍ഹായ് സഹകരണ സംഘടന സമ്മേളനത്തില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും പങ്കെടുക്കും. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പുറമേ പാക്കിസ്ഥാന്‍, റഷ്യ, താജ്ക്കിസ്ഥാന്‍,കസാഖിസ്ഥാന്‍,ഉസ്ബക്കിസ്ഥാന്‍, കിര്‍ഖിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. ജൂണില്‍ ചൈനയിലെ ക്വിങ്ദോവോയിലാണ് ഷാന്‍ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി നടക്കുക. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

Top Stories
Share it
Top