സിറിയയുടെ യാതനയ്ക്ക് പരിഹാരം ബോംബാക്രമണല്ല: ജെര്‍മി കോര്‍ബിന്‍

ലണ്ടന്‍: സിറിയയുടെ യാതന അവസാനിപ്പിക്കേണ്ടത് ബോംബാക്രമണത്തിലൂടെയല്ലെന്നും മറിച്ച് നയതന്ത്രത്തിലൂടെയാണെന്നും ബ്രിട്ടിഷ് പ്രതിപക്ഷ നേതാവ് ജെര്‍മി...

സിറിയയുടെ യാതനയ്ക്ക് പരിഹാരം ബോംബാക്രമണല്ല: ജെര്‍മി കോര്‍ബിന്‍

ലണ്ടന്‍: സിറിയയുടെ യാതന അവസാനിപ്പിക്കേണ്ടത് ബോംബാക്രമണത്തിലൂടെയല്ലെന്നും മറിച്ച് നയതന്ത്രത്തിലൂടെയാണെന്നും ബ്രിട്ടിഷ് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍. സിറിയയില്‍ സമാധാനത്തിനുള്ള ശ്രമം ഊര്‍ജിതമാക്കേണ്ടിരിക്കുന്നു. അഞ്ച് ലക്ഷത്തോളം ജീവന്‍ നഷ്ടപ്പെടുകയും 50 ലക്ഷം പേര്‍ അഭയാര്‍ഥികളായി മാറുകയും ചെയ്തു.

സൈനിക ആക്രമണങ്ങളുടെ പരമ്പര തുടരുന്നതിന് പകരം രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ക്കുള്ള കൂടിയാലോചനകള്‍ നടത്തണം. യുദ്ധസാമഗ്രികള്‍ വിതരണം ചെയ്യുന്ന വിദേശസൈന്യം സിറിയയെ ഒരു തരത്തിലും സഹായിക്കുന്നില്ല. പ്രാദേശിക ശക്തികള്‍ മുതല്‍ യു.എസ്, തുര്‍ക്കി, സൗദി, ഇറാന്‍, റഷ്യ, യുകെ, ഫ്രാന്‍സ് തുടങ്ങിയ അന്താരാഷ്ട്ര ശക്തികള്‍ വരെ സൈനികപ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയായാണ് സിറിയയെ പരിഗണിക്കുന്നത്. സൈനികാക്രമണങ്ങള്‍ കൂടുതല്‍ മരണങ്ങളും അഭയാര്‍ഥികളെയും സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിറിയയില്‍ രാസായുധ ശേഖരമുണ്ടെന്ന് കരുതപ്പെട്ട പ്രദേങ്ങളിലാണ് ശനിയാഴ്ച ആക്രമണം നടന്നത്. സിറിയയില്‍ അസ്ഥിരത വളര്‍ത്താന്‍ മാത്രമേ ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് സാധിക്കുകയുള്ളു. ഈ ആക്രമണങ്ങള്‍ നിയമപരമായി ചോദ്യം ചെയ്യപെടേണ്ടതാണ്. ഐക്യരാഷ്ട്ര സഭയുടെ അറിവില്ലാതെ യുഎസും ബ്രിട്ടണും നടത്തിയ അക്രമം ഏകപക്ഷീയവും അപലപനീയവുമാണ്. അതിനാല്‍ സൈനികാക്രമണങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ അനുമതി വേണമെന്ന നയമാണ് കൈക്കൊള്ളേണ്ടത്. ഇതിലൂടെ റഷ്യയുമായുള്ള വിരോധത്തിന്റെ തീവ്രത കുറക്കാനും സിറിയയിലെ യാതനക്ക് പരിഹാരം കാണുന്നതിന് ഐക്യരാഷ്ടസഭക്ക് ഭൂരിപക്ഷാഭിപ്രായം തേടുകയും ചെയ്യാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Story by
Read More >>