മ്യാന്‍മര്‍ പട്ടാളക്കാരുടെ കൂട്ട ബലാല്‍സംഗം: ബംഗ്ലാദേശ് അഭയാര്‍ത്ഥി ക്യാമ്പുകള്‍ പ്രസവ കേന്ദ്രങ്ങളാകുമെന്ന് റിപ്പോര്‍ട്ട്

ധാക്ക: മ്യാന്‍മര്‍ പട്ടാളം റോഹിങ്ക്യന്‍ സ്ത്രീകളെ ക്രൂരമായി ബലാല്‍സംഗം ചെയ്തിരുന്നതായി ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടത്തിയ റോഹിങ്ക്യന്‍...

മ്യാന്‍മര്‍ പട്ടാളക്കാരുടെ കൂട്ട ബലാല്‍സംഗം: ബംഗ്ലാദേശ് അഭയാര്‍ത്ഥി ക്യാമ്പുകള്‍ പ്രസവ കേന്ദ്രങ്ങളാകുമെന്ന് റിപ്പോര്‍ട്ട്

ധാക്ക: മ്യാന്‍മര്‍ പട്ടാളം റോഹിങ്ക്യന്‍ സ്ത്രീകളെ ക്രൂരമായി ബലാല്‍സംഗം ചെയ്തിരുന്നതായി ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വെളിപ്പെടുത്തി. 7, ലക്ഷം പേരാണ് മ്യാന്‍മര്‍ പട്ടാളത്തിന്റെ ക്രൂരത സഹിക്കാനാകാതെ ബംഗ്ലാദേശിലേക്ക് കടന്നത്. ഇതില്‍ നിരവധി സ്ത്രീകളെ സൈന്യം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യ്തു. മ്യാന്‍മര്‍ സേന ഈ തരത്തില്‍ വംശീയ ശുദ്ധീകരണം ആരംഭിച്ചിട്ട് ഈ മെയ്മാസത്തില്‍ ഒമ്പത് മാസമാകുമെന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാപ്രവര്‍ത്തകരെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടുണ്ട്.

സൈന്യം നടത്തിയ ലൈംഗിക പീഡനത്തില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ പ്രസവിക്കാറായെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്ത മാസത്തോടെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ നിരക്ക് വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പീഡിതരായ സ്ത്രീകളെ ചികിത്സിക്കാന്‍ മെഡിസിന്‍ സാന്‍ ഫ്രണ്ടിയേര്‍സ് ഹോസ്പിറ്റല്‍ മുന്നോട്ട് വന്നിരിക്കുകയാണ്. '' ജനിക്കുന്ന കുഞ്ഞുങ്ങളെ വളര്‍ത്താനുളള ശേഷിയില്ലെന്ന തോന്നലായിരിക്കും റോഹിങ്ക്യന്‍ സ്ത്രീകള്‍ വന്‍തോതില്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതിന് കാരണം'' മെഡിക്കല്‍ കോര്‍ഡിനേറ്റര്‍ മെലീസാ ഹൗ പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ''ഇപ്പോള്‍ പൂര്‍ണ്ണ ഗര്‍ഭിണികളായ അമ്മമാര്‍ ഭൂരിഭാഗവും 18 വയസിനു താഴെയുളളവരാണ്.

അതുകൊണ്ട് തന്നെ കുഞ്ഞിനെ വളര്‍ത്തുന്നതിലെ അപമാനം ആലോചിച്ച് മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്നവരും അവര്‍ക്കിടയില്‍ ഉണ്ട്.'' ക്യാമ്പുകളില്‍ ഇങ്ങനെയുളള സ്ത്രീകള്‍ പ്രസവിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം മൂന്ന് ബര്‍മ്മീസ് പട്ടാളക്കാര്‍ ഒരു യുവതിയെ ബലാല്‍സംഗം ചെയ്തതിന്റെ ഫലമായി ക്യാമ്പില്‍ പ്രസവിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഈ മാസം ഇത്തരത്തില്‍ നിരവധി പ്രസവങ്ങള്‍ നടക്കുമെന്നാണ് സന്നദ്ധ സംഘടനകളുടെ ആശങ്ക.

Story by
Read More >>