ബ്ളൂടൂത്ത് രാജാവിന്റെ ശവകുടീരം കണ്ടെത്തി

ഡെന്‍മാര്‍ക്ക്: ബ്ളൂടൂത്ത് രാജാവ് ഹരാള്‍ഡ് ബ്ളൂടൂത്തിന്റെ ശവകുടീരം ജര്‍മനിയില്‍ കണ്ടെത്തി. ബ്ളൂടൂത്ത് രാജാവെന്നാല്‍ ബ്ളൂടൂത്ത് കണ്ടുപിടിച്ച...

ബ്ളൂടൂത്ത് രാജാവിന്റെ ശവകുടീരം കണ്ടെത്തി

ഡെന്‍മാര്‍ക്ക്: ബ്ളൂടൂത്ത് രാജാവ് ഹരാള്‍ഡ് ബ്ളൂടൂത്തിന്റെ ശവകുടീരം ജര്‍മനിയില്‍ കണ്ടെത്തി. ബ്ളൂടൂത്ത് രാജാവെന്നാല്‍ ബ്ളൂടൂത്ത് കണ്ടുപിടിച്ച രാജാവെന്ന് കരുതിയെങ്കില്‍ തെറ്റി. ഇലക്ട്രോണിക് ഉപകരണങ്ങള്‍ തമ്മില്‍ വയര്‍ലെസ് സംവിധാനം വഴി വിവരങ്ങള്‍ കൈമാറാന്‍ ഉപോഗിക്കുന്ന ബ്ളൂടൂത്തിന് ആ നാമം ലഭിച്ചത് ഈ രാജാവിന്റെ പേരില്‍ നിന്നാണ്. 1996 ല്‍ ഇന്റല്‍, നോക്കിയ, എറിക്സണ്‍ തുടങ്ങി നിരവധി സോഫ്റ്റ്വെയര്‍ കമ്പനികളുടെ കൂട്ടം ചേര്‍ന്നാണ് സ്‌കാന്‍ഡനേവിയന്‍ രാജാവായ ഹെരാള്‍ഡ് ബ്ളൂടൂത്തിന്റെ പേര് വയര്‍ലെസ് സംവിധാനത്തിന് നിര്‍ദേശിച്ചത്.

എ.ഡി 958 മുതല്‍ 986 വരെ ഡെന്‍മാര്‍ക്ക് ഭരിച്ചിരുന്ന അദ്ദേഹത്തെ കളിയാക്കി വിളിച്ചിരുന്ന പേരാണ് ബ്ളൂടൂത്ത്. പേരിന് പിന്നിലെ കഥ ഇനിയും വ്യക്തമല്ല. അദ്ദേഹത്തിന്റെ നീല നിറത്തിലുള്ള നിര്‍ജീവമായ പല്ലാണ് ഈ പേരിന് കാരണമെന്നും കഥകളുണ്ട്. ഡെന്‍മാര്‍ക്കിലേക്ക് ആദ്യമായി ക്രിസ്തുമതം കൊണ്ടുവന്ന രാജാവാണ് ബ്ളൂടൂത്ത്. ഒരു പുരാവസ്തുഗവേഷകനും അദ്ദേഹത്തിന്റെ സഹായിയും ചേര്‍ന്ന് നിധിക്ക് വേണ്ടി നടത്തിയ ഖനനത്തിലാണ് രാജാവിന്റെ ശവകുടീരം കണ്ടെത്തിയത്.

ഇവരുടെ നിധി അന്വേഷിച്ചുള്ള യാത്രക്കിടെയാണ് 400 ചതുരശ്രഅടി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശവകുടീരം ശ്രദ്ധയില്‍പെടുന്നത്. പണ്ട് ഡെന്‍മാര്‍ക്കിന്റെ ഭാഗമായിരുന്ന ഉത്തരജര്‍മനിയില്‍ കണ്ടെത്തിയ കല്ലറയില്‍ ചെമ്പില്‍ തീര്‍ത്ത മാലകള്‍, നാണയങ്ങള്‍, പേള്‍ ആഭരണങ്ങള്‍ എന്നിവയും കണ്ടെടുത്തു.

Read More >>