രക്ഷാപ്രവര്‍ത്തനം വിജയം, 13 പേരെയും രക്ഷപ്പെടുത്തി

Published On: 10 July 2018 10:15 AM GMT
രക്ഷാപ്രവര്‍ത്തനം വിജയം, 13 പേരെയും രക്ഷപ്പെടുത്തി

ബാങ്കോങ്: തായ്‌ലാന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും തായ് സൈന്യത്തെ ഉദ്ധരിച്ചാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടങ്ങി മൂന്നാം ദിവസമാണ് മുഴുവന്‍ പേരെയും പുറത്തെത്തിക്കുന്നത്.

രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ ഒരാഴ്ചയോളം നിരീക്ഷണത്തില്‍ തുടരുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

വടക്കെ തായ്ലന്റിലെ താം ലുആങ് ഗുവയിലാണ് ഫുട്ബോള്‍ പരിശീലകന്‍ ഉള്‍പ്പടെ 13 പേര്‍ കുടുങ്ങിയത്. ശക്തമായ മഴയെ തുടര്‍ന്ന് തുരങ്കപാതയില്‍ വെളളക്കെട്ടുണ്ടായതാണ് ഇവരെ കുടുക്കിയത്. ജൂണ്‍ 23 നാണ് ഇവര്‍ ഗുഹയില്‍ അകപ്പെട്ടത്.

Top Stories
Share it
Top