​ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്കുളള വെല്ലുവിളിയായി കാലവര്‍ഷമെത്തുമെന്ന് മുന്നറിയിപ്പ്‌

Published On: 5 July 2018 2:45 PM GMT
​ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്കുളള വെല്ലുവിളിയായി കാലവര്‍ഷമെത്തുമെന്ന് മുന്നറിയിപ്പ്‌

ബങ്കോക്ക്: താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയായ കാലവര്‍ഷ സാധ്യതാ മുന്നറിയിപ്പ്. തായ്ലന്‍ഡിന്റെ വടക്കന്‍ മേഖലയില്‍ ഒരാഴ്ച്ചയ്ക്കകം ശക്തമായ കാലവര്‍ഷത്തിനു സാധ്യതയുണ്ടെന്നാണ് പ്രവചനമാണ് രക്ഷാ പ്രവർത്തകരെ ആശങ്കയിലാക്കിയിരിക്കുന്നത്. കുട്ടികളെ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഇത് വിലങ്ങു തടിയാകും.

വടക്കന്‍ തായ്‌ലന്‍ഡിലാണ് 12 കുട്ടികളും കോച്ചും കുടുങ്ങിക്കിടക്കുന്ന താം ലുവാങ് ഗുഹ. ഇവരെ എങ്ങനെയും പുറത്തെത്തിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് രക്ഷാസേന. അതിനിടെയാണ് കാലവര്‍ഷമെത്തുന്നത്. ഗുഹയുടെ ഉള്‍ഭാഗത്തെ ഘടനയെ പറ്റി വ്യക്തമായ ധാരണയില്ലാത്തതും ചെങ്കുത്തായ കുഴികളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം. ഇവിടങ്ങളിൽ മണ്ണും ചെളിയും നിറഞ്ഞിരിക്കുന്നതും പലയിടങ്ങളിലുമുള്ള അപകടകരമായ വെള്ളക്കെട്ടുകളുള്ളതും രക്ഷ്റ പ്രവർത്തനങ്ങളെ ബാധിക്കുന്നു.

കുട്ടികളെയും കോച്ചിനെയും ഡൈവിംഗില്‍ പരിശീലനം നല്കി തനിയെ പുറത്തെത്താന്‍ പ്രാപ്തരാക്കുക എന്നതാണ് രക്ഷാപ്രവർത്തകർ ആലോചിക്കുന്നത്. എന്നാൽ നീന്തൽ പോലും അറിയാത്ത കുട്ടികൾക്കിടയിൽ ഇതെങ്ങനെ പ്രാവർത്തികമാക്കുമെന്നതാണ് രക്ഷാപ്രവർത്തകർക്കിടയിലെ വെല്ലുവിളി.

Top Stories
Share it
Top