തായ് ഗുഹ: രക്ഷാപ്രവര്‍ത്തകന്‍ ശ്വാസം മുട്ടി മരിച്ചു

Published On: 6 July 2018 9:45 AM GMT
തായ് ഗുഹ: രക്ഷാപ്രവര്‍ത്തകന്‍ ശ്വാസം മുട്ടി മരിച്ചു

ബാങ്കോക്ക്: തായ്ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഒരാള്‍ ശ്വാസം മുട്ടി മരിച്ചു. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധന്‍ സമന്‍ പൂനന്‍ (38) ആണ് മരിച്ചത്. സമന്റെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തകന്‍ മരിച്ചതോടെ ഗുഹയില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. നീന്തല്‍ പരിശീലനം ലഭിച്ചിട്ടില്ലാത്തതാണ് കുട്ടികളെ പുറത്തെത്തിക്കുന്നതിന് തടസ്സം. ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ വെള്ളം വറ്റിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പത്തു ദിവസത്തിനകം കാലവര്‍ഷം ആരംഭിക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.

Top Stories
Share it
Top