ഗുഹയിലെ രക്ഷാപ്രവർത്തനത്തിനിടെ ഒരു മരണം

ബാ​ങ്കോ​ക്: താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷാവർത്തകൻ മരിച്ചു. മുൻ നാവികസേന...

ഗുഹയിലെ രക്ഷാപ്രവർത്തനത്തിനിടെ ഒരു മരണം

ബാ​ങ്കോ​ക്: താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷാവർത്തകൻ മരിച്ചു. മുൻ നാവികസേന മുങ്ങൽവിദഗ്ധൻ സമൺ കുനൻ(38) ആണ് മരിച്ചത്. ഗുഹയിൽ എയർടാങ്ക് സ്ഥാപിക്കുന്നതിനിടെ ഒാക്സിജൻ ലഭിക്കാതായതോടെ അബോധാവസ്ഥയിലാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

12 കു​ട്ടി​ക​ളും അ​വ​രു​ടെ ഫു​ട്​​ബാ​ൾ കോ​ച്ചും ഉൾപ്പെടെയുള്ള 13 പേരുടെ ​ഗുഹയ്ക്കുള്ളിലെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തെത്തിയിരുന്നു. ഇവർ ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്ന​താ​യി ഇതിൽ നിന്നും വ്യക്തമാണ്. ചി​രി​ച്ചു​കൊ​ണ്ട്​ ത​ങ്ങ​ളെ ഒാ​രോ​ന്നാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ്​ വി​ഡി​യോ​യി​ലു​ള്ള​ത്. വി​ഡി​യോ​യി​ൽ 11 പേ​രെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

ദിവസങ്ങൾക്ക് മുമ്പ് ഗു​ഹ​യി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​വ​രെ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ബ്രി​ട്ട​നി​ലെ നീ​ന്ത​ൽ വി​ദ​ഗ്​​ധ​ർ ക​ണ്ടെ​ത്തി​യ​ത്. ക്ഷീ​ണി​ച്ച്​ അ​വ​ശ​രാ​യി​രു​ന്ന സം​ഘത്തിന് ഉ​ട​ൻ​ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഒ​രു ഡോ​ക്ട​റും ന​ഴ്സു​മു​ൾ​പ്പെ​ടെ ഏ​ഴ്​ താ​യ് നേ​വി സം​ഘം കു​ട്ടി​ക​ൾ​ക്ക​ടു​ത്തെ​ത്തി.

അതേസമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കാലവര്‍ഷം ഭീഷണിയാകുമെന്ന ആശങ്കയിലാണ് രക്ഷാപ്രവർത്തകർ. തായ്ലന്‍ഡിന്റെ വടക്കന്‍ മേഖലയില്‍ ഒരാഴ്ച്ചയ്ക്കകം ശക്തമായ കാലവര്‍ഷത്തിനു സാധ്യതയുണ്ടെന്ന പ്രവചനമാണ് രക്ഷാ പ്രവർത്തകരെ ആശങ്കയിലാക്കിയിരിക്കുന്നത്. കുട്ടികളെ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഇത് വിലങ്ങു തടിയാകും.

Story by
Next Story
Read More >>