ഗുഹയില്‍ കനത്ത മഴ: രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു

Published On: 2018-07-09 06:15:00.0
ഗുഹയില്‍ കനത്ത മഴ: രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു

താംലോങ് : തായ് ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമംഗങ്ങളെയും കോച്ചിനെയും രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെ വില്ലനായി മഴ. കനത്ത മഴ മൂലം രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. ഗുഹയില്‍ ഓക്‌സിജന്റെ സൗകര്യം ഉറപ്പാക്കിയതായി ദൗത്യസംഘം അറിയിച്ചിട്ടുണ്ട്.

12 കുട്ടികളില്‍ നാലുപേരെ കഴിഞ്ഞദിവസം രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെടുത്തിയ നാലുപേരും ചിയാങ് റായ് ആശുപത്രിയില്‍ വിദഗ്ദ പരിശോധനയ്ക്ക് വിധേയരായി. അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പുറത്ത് ഹെലികോപ്റ്റര്‍ സൗകര്യം സജ്ജമാണ്. അതേസമയം അനുകൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം.

Top Stories
Share it
Top