തായ്​ലൻഡിൽ ഗുഹയിൽ അകപ്പെട്ടവരെ കണ്ടെത്തി: രക്ഷാ പ്രവർത്തനം വെെകും

ബാങ്കോക്ക്: തായ്‍ലൻഡിൽ കനത്ത മഴക്കിടെ ഗുഹയിൽ അകപ്പെട്ട ഫുട്ബോൾ കളിക്കാരായ 12 കുട്ടികളെയും കോച്ചിനെയും പത്താം ദിനം ജീവനോടെ കണ്ടെത്തിയെങ്കിലും ഇവരെ...

തായ്​ലൻഡിൽ ഗുഹയിൽ അകപ്പെട്ടവരെ കണ്ടെത്തി: രക്ഷാ പ്രവർത്തനം വെെകും

ബാങ്കോക്ക്: തായ്‍ലൻഡിൽ കനത്ത മഴക്കിടെ ഗുഹയിൽ അകപ്പെട്ട ഫുട്ബോൾ കളിക്കാരായ 12 കുട്ടികളെയും കോച്ചിനെയും പത്താം ദിനം ജീവനോടെ കണ്ടെത്തിയെങ്കിലും ഇവരെ പുറത്തെത്തിക്കുന്നതിന് കാലതാമസം നേരിടുമെന്ന് സൂചന. പ്രവിശ്യ ഗവർണറാണ്​ തിങ്കളാഴ്​ച വൈകീട്ട്​ ഇവരെ കണ്ടെത്തിയ കാര്യം സ്​ഥിരീകരിച്ചത്​. ചിയാങ്​ റായിലെ താം ലുവാങ്​ ഗുഹയിലാണ്​ ഫു‍ഡ്ബോൾ സംഘം അകപ്പെട്ടത്.

അതേസമയം വെള്ളപ്പൊക്കത്തിലായ ഗുഹയിലെ പാറയിൽ അഭയം തേടിയവരെ രക്ഷിക്കാനുള്ള നീക്കങ്ങൾ മാസങ്ങൾ നീണ്ടേക്കുമെന്ന് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ടു ചെയ്തു.​ ഗുഹയിലെ ജലനിരപ്പ് താഴാനായി കാത്തിരിക്കേണ്ടി വന്നാൽ നാലു മാസമെങ്കിലും പുറത്തുനിന്ന് ഭക്ഷണവും മരുന്നും മറ്റും എത്തിക്കേണ്ടതായി വരുമെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ടു ചെയ്തു.

10 കി.​മീ​റ്റ​റി​ലേ​റെ​വ​രു​ന്ന ഗുഹയിൽ ചളി നിറഞ്ഞതാണ് രക്ഷാപ്രവർത്തനത്തിന്​ തടസ്സം സൃഷ്​ടിച്ചിക്കുന്നത്. എന്നാൽ, മല തുരന്ന്​ ഗുഹയിലേക്ക്​ മറ്റൊരു വഴിതുറന്ന്​ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ കണ്ടെത്താനായത്. ഗുഹയിൽ നിറഞ്ഞ വെള്ളം പമ്പു ചെയ്തു കളഞ്ഞ് ജലപരിധി താഴ്ത്താനുളള ശ്രമങ്ങൾനടത്തിയിരുന്നെങ്കിലും പരിശ്രമങ്ങൾ വിഫലമാവുകയായിരുന്നു.

കഴിഞ്ഞ മാസം 23നാണ് 11നും 16നും ഇടയിൽ പ്രായമുള്ള 12 കുട്ടികളും കോച്ചും ഉത്തര തായ്‍ലൻഡിലെ താം ലുവാങ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ടത്. ഇവർ ഗുഹയിൽ കയറിയശേഷം കനത്തമഴയിൽ ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കു വരാൻ കഴിയാതാവുകയായിരുന്നു. ഉള്ളിൽ വെള്ളം പൊങ്ങിയതനുസരിച്ചു സംഘം ഗുഹയുടെ കൂടുതൽ ഉള്ളിലേക്കു പോയതോടെ പുറത്തുവരാനുള്ള സാധ്യതകൾ തീർത്തും ഇല്ലാതാവുകയായിരുന്നു. ‘മൂ പാ’ ഫുട്​ബാൾ ക്ലബിലെ അംഗങ്ങളാണ്​ അപകടത്തിൽപെട്ടവരെല്ലാം. 1000ത്തി​ന​ടു​ത്തു​വ​രു​ന്ന താ​യ്​ നാ​വി​ക​സേ​ന വി​ദ​ഗ്​​ധ​ർ​ക്കൊ​പ്പം യു.​എ​സ്, ആ​സ്​​ട്രേ​ലി​യ, ചൈ​ന, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളും രക്ഷാപ്രവർത്തനത്തിൽ സ​ഹ​ക​രി​ച്ചിരുന്നു.

Story by
Read More >>