മാപ്പപേക്ഷിച്ച് തായ് കോച്ച് 

മെസായി: തായ്ലൻഡിലെ ​ഗുഹയിൽ കുടുങ്ങിയ കോച്ചിനേയും കുട്ടികളെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നതിനിടെ മാപ്പപേക്ഷയുമായി കോച്ച്. കുട്ടികളുടെ...

മാപ്പപേക്ഷിച്ച് തായ് കോച്ച് 

മെസായി: തായ്ലൻഡിലെ ​ഗുഹയിൽ കുടുങ്ങിയ കോച്ചിനേയും കുട്ടികളെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നതിനിടെ മാപ്പപേക്ഷയുമായി കോച്ച്. കുട്ടികളുടെ രക്ഷിതാക്കളോട് മാപ്പ് ചോ​ദിച്ചു കൊണ്ട് എഴുതിയ കോച്ചിന്റെ കുറിപ്പ് നാവിക സേന പുറത്തുവിട്ടു. ഫുട്ബോൾ കോച്ച് എക്കപോൾ ചന്ദോങ് ആണ് കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകരുടെ കൈവശം മാപ്പപേക്ഷ കൊടുത്തുവിട്ടത്. ഇതാണ് നേവി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

‘‘എല്ലാ രക്ഷിതാക്കളും അറിയാൻ, കുട്ടിളെല്ലാവരും സുരക്ഷിതരാണ്​. അവരെ നന്നായി സംരക്ഷിക്കുമെന്ന്​ ഞാൻ ഉറപ്പു നൽകുന്നു. എല്ലാവരും നൽകുന്ന ധാർമിക പിന്തുണക്ക്​ നന്ദി. കുട്ടികളു​ടെ രക്ഷിതാക്കളോട് മാപ്പു ചോദിക്കുന്നു. മുത്തശ്ശിയും ആൻറിയും വിഷമിക്കരുത്​. ഞാനിവി​ടെയുണ്ട്​.’’ - ചന്ദോങ് കുറിപ്പിൽ പറയുന്നു.

കോച്ചിന്റെ കുറിപ്പ് പ്രസിദ്ധീകരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തി. തന്റെ ഭക്ഷണം കുട്ടികൾക്ക്​ പങ്കുവെച്ച്​ നൽകുകയും ഒമ്പതു ദിവസത്തോളം കുട്ടികൾക്ക്​ ആ ഇരുട്ടിൽ തുണയാവുകയും ചെയ്​ത കോച്ചിനെ പലരും അഭിനന്ദിച്ചു. എന്നാൽ, മഴക്കാലത്ത്​ കുട്ടികളെ ഗുഹയിലേക്ക്​ കാെണ്ടുപോയതിനെ​ മറ്റു പലരും വിമർശിച്ചു.

അതേസമയം, ​ഗുഹയിൽ കുടുങ്ങിയ 13 അം​ഗസംഘത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഉൗർജിതമായി തുടരുകയാണ്​. കഴിഞ്ഞ ദിവസം ഗുഹയിൽ ഓക്സിജന്റെ അഭാവത്താൽ രക്ഷാ പ്രവർത്തകരി​ലാെരാൾ ശ്വാസം കിട്ടാതെ മരിച്ചത്​ ആശങ്ക ഉയർത്തിയിട്ടുണ്ട്​. ​ഗുഹയിലെ ഓക്സിജന്റെ അളവ് കുറയുന്നതും അതിശക്തമായ മഴയും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. എത്രയും വേ​ഗം കുട്ടികളെ രക്ഷിക്കുന്നതിനു വേണ്ട ശ്രമങ്ങളാണ്​ നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Story by
Read More >>