രക്ഷാപ്രവർത്തനം ലക്ഷ്യത്തിലേക്ക്; 4 കുട്ടികളെ രക്ഷപ്പെടുത്തി

Published On: 8 July 2018 12:45 PM GMT
രക്ഷാപ്രവർത്തനം ലക്ഷ്യത്തിലേക്ക്; 4 കുട്ടികളെ രക്ഷപ്പെടുത്തി

ബാങ്കോക്ക്: പ്രാർത്ഥനകൾ ഫലിച്ചു. തായ്ലൻഡിലെ ​ഗുഹയിൽ കുടുങ്ങിയ 13 അം​ഗ ഫുട്ബോൾ ടീമിലെ ആറ് കുട്ടികളെ രക്ഷപ്പെടുത്തി. 15 ദിവസമായി നീണ്ടുനിന്ന ആശങ്കകൾക്ക് വിരാമമിട്ടാണ് ​ഗുഹയിൽ നിന്ന് ആറ് കുട്ടികളെ ദൗത്യസംഘം രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ തുടങ്ങിയ രക്ഷാപ്രവർത്തനമാണ് വിജയം കൈവരിച്ചിരിക്കുന്നത്. പുറത്തെത്തിച്ച കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച ഗുഹയിലെത്തി ഡോക്ടർമാർ കുട്ടികളെ പരിശോധിച്ചിരുന്നു. ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ ഏറ്റവും ദുർബലരായവരെ ആദ്യവും കൂട്ടത്തിൽ ശക്തരായവരെ അവസാനവും പുറത്തെത്തിക്കാൻ തുടർന്നാണു തീരുമാനിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ പുറത്തെത്തിക്കുന്നത്.

18 പേരാണ് കുട്ടികളെ പുറത്തെത്തിക്കാനുള്ള അടിയന്തര രക്ഷാപ്രവർത്തക സംഘത്തിലുള്ളത്. തായ്‌ലാൻഡ് ജൂനിയർ ഫുട്ബോൾ ടീം അംഗങ്ങളായ പന്ത്രണ്ട് കുട്ടികളും അവരുടെ പരിശീലകനുമാണ് ഗുഹയിൽ കുടുങ്ങിയത്. രാത്രിയോടെ തന്നെ മുഴുവൻ സംഘത്തെയും പുറത്തെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇനി പത്തു കുട്ടികളേയും അവരുടെ പരിശീലകനെയുമാണ് രക്ഷപ്പെടുത്താനുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുങ്ങല്‍വിദഗ്ധരുടെ സംഘമാണ് കുട്ടികളെ പുറത്തെത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞമാസം 23നാണ് 16 അംഗ ഫുട്‌ബോള്‍ സംഘം മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുഹയില്‍ കയറിയത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ഗുഹാമുഖം ചെളിയും മറ്റും അടിഞ്ഞ് അടയുകയും സംഘം അതിനുള്ളിൽ അകപെടുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധരാണ് ഗുഹയ്ക്ക് നാലുകിലോമീറ്റര്‍ ഉള്ളില്‍ സംഘത്തെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികളെ രക്ഷിക്കാനുള്ള ഊര്‍ജിതശ്രമങ്ങളാണ് പ്രദേശത്ത് നടന്നുവരുന്നത്.

എന്നാൽ, കനത്തമഴ രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി. ഇതിനിടെ കുട്ടികള്‍ക്ക് ഭക്ഷണവും ഓക്‌സിജനും മരുന്നും ​ഗുഹയ്ക്കുള്ളിലേക്ക് എത്തിച്ചു നൽകി. ഗുഹയിലെ വെള്ളം പമ്പുചെയ്ത് കളയാനുള്ള ശ്രമങ്ങളും നടത്തി. അതിനിടെ, കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകരിലൊരാൾ ​ഗുഹയ്ക്കുള്ളിൽ ഓക്സിജൻ ലഭിക്കാതെ മരിച്ചിരുന്നു.

Top Stories
Share it
Top