ഗുഹയിലെ രക്ഷാ പ്രവര്‍ത്തനം: എട്ടാമത്തെ കുട്ടിയെ പുറത്തെത്തിച്ചു

ബാങ്കോക്ക്: തായ്ലന്‍ഡിൽ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീം അംഗങ്ങളില്‍ ഇന്ന് നാല് കുട്ടികളെ കൂടി പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്‌. ഇതോടെ...

ഗുഹയിലെ രക്ഷാ പ്രവര്‍ത്തനം: എട്ടാമത്തെ കുട്ടിയെ പുറത്തെത്തിച്ചു

ബാങ്കോക്ക്: തായ്ലന്‍ഡിൽ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീം അംഗങ്ങളില്‍ ഇന്ന് നാല് കുട്ടികളെ കൂടി പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്‌. ഇതോടെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ച കുട്ടികളുടെ എട്ടായി. ഇനി നാലു കുട്ടികളും ഫുട്ബോൾ പരിശീലകനും മാത്രമാണു ഗുഹയിൽ ശേഷിക്കുന്നത്. രക്ഷപ്പെടുത്തിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

കുറച്ച് ദിവസത്തിനുള്ളിൽ മുഴുവൻ പേരെയും രക്ഷപ്പെടുത്താനാവുമെന്ന് കരുതുന്നതായി ഉന്നത ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പുറത്ത് ഹെലികോപ്റ്റര്‍ അടക്കമുള്ള സൗകര്യം സജ്ജമാണ്.

ഇന്നലെ നാലു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. രക്ഷപ്പെടുത്തിയ നാലുപേരെയും ചിയാങ് റായ് ആശുപത്രിയില്‍ വിദഗ്ദ പരിശോധനയ്ക്ക് വിധേയരായിരുന്നു. <<<

>

Story by
Next Story
Read More >>