താറാവായ കാറല്‍ മാര്‍ക്‌സ്; ജന്മനാട് ഓര്‍ക്കുന്നു വ്യത്യസ്ത വഴികളിലൂടെ

Published On: 2018-04-20 14:15:00.0
താറാവായ കാറല്‍ മാര്‍ക്‌സ്; ജന്മനാട് ഓര്‍ക്കുന്നു വ്യത്യസ്ത വഴികളിലൂടെ

കമ്മ്യൂണിസ്റ്റ് ആചാര്യന്‍ കാറല്‍ മാര്‍ക്‌സിന്റെ 200ാം ജന്മദിനമാണ് വരാന്‍ പോകുന്നത്. മെയ് 5നാണ് മാര്‍ക്‌സിന്റെ ജന്മദിനം. ജന്മനാടായ ജര്‍മ്മനിയിലെ ട്രയര്‍ അദ്ദേഹത്തെ ഓര്‍മ്മിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയാണ്.

അതിലൊന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി 0യൂറോ നോട്ട്് ഇറക്കിയിരിക്കുന്നതാണ്. പൂജ്യം വിലയുള്ള ഈ നോട്ട് ലഭിക്കണമെങ്കില്‍ 3 യൂറോ നല്‍കണം. സാധാരണ യൂറോ നോട്ടിലാണ് 0 അച്ചടിച്ചിരിക്കുന്നതെങ്കിലും ഓര്‍മ്മക്ക് എന്ന് എഴുതിയിട്ടുണ്ട്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ആണ് നോട്ട് ഇറക്കിയിരിക്കുന്നത്. ആദ്യം അച്ചടിച്ചിരുന്ന 5000 നോട്ടുകള്‍ പെട്ടെന്ന് തീര്‍ന്നതിനെ തുടര്‍ന്ന് 20000 എണ്ണം വീണ്ടും അച്ചടിച്ചിട്ടുണ്ട്.

മുതലാളിത്തത്തെ ശക്തമായി വിമര്‍ശിച്ചിരുന്ന മാര്‍ക്‌സിനെ അനുസ്മരിക്കാനുള്ള ഏറ്റവും നല്ല രീതിയായിട്ടാണ് 0യൂറോ നോട്ടുകള്‍ ഇറക്കിയത് എന്ന് ട്രെയറിലെ ടൂറിസം ഓഫീസര്‍ നോര്‍ബര്‍ട്ട് കാത്തലെര്‍ പറഞ്ഞു. 17വര്‍ഷമാണ് ട്രയറില്‍ മാര്‍ക്‌സ് കഴിഞ്ഞത്. മാര്‍ക്‌സിന്റെ ഓര്‍മ്മക്കായി മഞ്ഞനിറമുള്ള റബ്ബര്‍ താറാവുകളെയും ട്രയറിലെ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. ട്രാഫിക് ലൈറ്റുകളിലും മാര്‍ക്‌സിന്റെ ചിത്രം വരും.

4.4 മീറ്റര്‍ നീളമുള്ള 3 ടണ്‍ ഭാരമുള്ള മാര്‍ക്‌സിന്റെ വെങ്കലപ്രതിമ ജന്മദിനത്തോടനുബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ നല്‍കി. ട്രയര്‍ നഗരത്തില്‍ തൊളിലാളികള്‍ മാര്‍ക്‌സിന്റെ പ്രതിമ തയ്യാറാക്കിയിട്ടുണ്ട്.

Top Stories
Share it
Top