ജി-7 സംയുക്ത പ്രസ്താവന തളളി യു.എസ്; കനേഡിയന്‍ പ്രധാനമന്ത്രി സത്യസന്ധനല്ലെന്ന് ട്രംപ്

Published On: 2018-06-10 05:45:00.0
ജി-7 സംയുക്ത പ്രസ്താവന തളളി യു.എസ്; കനേഡിയന്‍ പ്രധാനമന്ത്രി സത്യസന്ധനല്ലെന്ന് ട്രംപ്

ഫോറിന്‍ ഡസ്‌ക്: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡിയോ 'തെറ്റിദ്ധരിപ്പിക്കുകയാണ്' ജി-7 ഉച്ചകോടി തിരുമാനങ്ങള്‍ യു.എസ് പിന്തുണക്കില്ലെന്നും ട്രംപ്.
''കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ തെറ്റായ പ്രസ്താവനകളാണ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. യു.എസ് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കാനഡ ചുമത്തുന്നത് ഉയര്‍ന്ന താരിഫാണ്. ഇറക്കുമതി താരിഫിന്റെ കാര്യത്തില്‍ ജി.7 ഉച്ചകോടിയുടെ തിരുമാനം അംഗീകരിക്കരുതെന്ന് യു.എസ്‌ പ്രതിനിധികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്'' ട്രംപ് ട്വീറ്റ് ചെയ്തു.

Based on Justin’s false statements at his news conference, and the fact that Canada is charging massive Tariffs to our U.S. farmers, workers and companies, I have instructed our U.S. Reps not to endorse the Communique as we look at Tariffs on automobiles flooding the U.S. Market!

— Donald J. Trump (@realDonaldTrump) June 9, 2018

തന്റെ മറ്റൊരു ട്വീറ്റില്‍ ട്രംപ് കനേഡിയന്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. ''ജി-7 ഉച്ചകോടിയില്‍ ശാന്തനായി ഇരുന്ന ജസ്റ്റിന്‍ തന്റെ അഭാവത്തിലാണ് താരിഫ് സംമ്പന്ധിച്ച് സംസാരിച്ചത്. അയാള്‍ സത്യസന്ധനല്ല, ദുര്‍ബലനുമാണ്'' യു. എസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ് ട്വീറ്റില്‍ കുറിച്ചു.

എന്നാല്‍, ട്രംപിന്റെ വിമര്‍ശനത്തിനു തൊട്ടുപിന്നാലെ ജി.7 തിരുമാനങ്ങളുടെ സംയുക്ത പ്രസ്താവന ജസ്റ്റിന്‍ വാര്‍ത്ത സമേളനത്തില്‍ അവതരിപ്പിച്ചു. യു.എസ് ഒപ്പിട്ട പ്രസ്താവനയാണ് ജി -7 രാജ്യങ്ങള്‍ സംയുക്തമായി പ്രകാശനം ചെയ്യുന്നതെന്നും അദ്ദേഹം ആമുഖമായി പറഞ്ഞു. അതെസമയം, ജി.7 സംയുക്ത പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഡൊണള്‍ഡ് ട്രംപ്.

PM Justin Trudeau of Canada acted so meek and mild during our @G7 meetings only to give a news conference after I left saying that, “US Tariffs were kind of insulting” and he “will not be pushed around.” Very dishonest & weak. Our Tariffs are in response to his of 270% on dairy!

— Donald J. Trump (@realDonaldTrump) June 9, 2018

Top Stories
Share it
Top