നാറ്റോ സമ്മേളനത്തിന് തുടക്കം; ലോകക്രമം അലങ്കോലമാക്കാന്‍ ട്രംപിന്റെ ശ്രമം

Published On: 11 July 2018 6:45 AM GMT
നാറ്റോ സമ്മേളനത്തിന് തുടക്കം; ലോകക്രമം അലങ്കോലമാക്കാന്‍ ട്രംപിന്റെ ശ്രമം

വെബ്ഡസ്‌ക്: നാറ്റോ സമ്മേളനത്തിന് ബ്രസല്‍സില്‍ തുടക്കം. വടക്കെ അമേരിക്കയിലെ 29 രാഷ്ട്രങ്ങളും യുറോപ്യന്‍ രാജ്യങ്ങളും അടങ്ങുന്ന നാറ്റോ സമ്മേളനമാണ് ബുധനാഴ്ച ആരംഭിച്ചത്. ലോകക്രമം തകര്‍ക്കാനുളള സൂചനകള്‍ നല്‍കിയാണ് യുഎസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ് സമ്മേളനത്തില്‍ എത്തിയത്. ജി-8 സമ്മേളനത്തില്‍ യുറോപ്പ്യന്‍ രാജ്യങ്ങളും കാനഡയുമായി അഭിപ്രായ ഭിന്നത കടുപ്പിച്ച ട്രംപ് നാറ്റോവിലും ഭിന്നസ്വരം ഉയര്‍ത്തുമെന്ന് സൂചന നല്‍കി.

യുറോപ്യന്‍ നേതാക്കളേക്കാളും പ്രതീക്ഷ റഷ്യന്‍ നേതാവ് പുടിനിലാണെന്ന ട്രംപിന്റെ പരമാമര്‍ശം നാറ്റോ സമ്മേളനത്തെ കലുഷിതമാക്കുമെന്നാണ് യുഎസ് മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വേണ്ടത്ര പരിഗണിക്കാതെയാണ് ട്രംപ് സമ്മേളനത്തിനെത്തിയത്. പടിഞ്ഞാറിനെ പരിഗണിക്കാതെയുളള ട്രംപിന്റെ പെരുമാറ്റം നിലവിലെ ലോകക്രമത്തെ തകര്‍ക്കാന്‍ മാത്രമേ സഹായിക്കൂവെന്നാണ് വയുഎസ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.

Top Stories
Share it
Top