എല്ലാവര്‍ക്കും എന്നെ വേണം 2020 തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ട്രംപ്

വെബ്ഡസ്‌ക്: തനിക്ക് വീണ്ടും യുഎസ് പ്രസിഡണ്ടാകണം. എല്ലാവര്‍ക്കും എന്നെ തന്നെ വേണം. തന്നെ തോല്‍പ്പിക്കാന്‍ ഡെമോക്രാറ്റുകള്‍ക്കാവില്ല. അതുകൊണ്ടുതന്നെ...

എല്ലാവര്‍ക്കും എന്നെ വേണം 2020 തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ട്രംപ്

വെബ്ഡസ്‌ക്: തനിക്ക് വീണ്ടും യുഎസ് പ്രസിഡണ്ടാകണം. എല്ലാവര്‍ക്കും എന്നെ തന്നെ വേണം. തന്നെ തോല്‍പ്പിക്കാന്‍ ഡെമോക്രാറ്റുകള്‍ക്കാവില്ല. അതുകൊണ്ടുതന്നെ താന്‍ 2020-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കും യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി ദി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേര്‍സ് മോര്‍ഗന്‍ ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം. അഭിമുഖത്തെ ഉദ്ധരിച്ച് ദി മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. 2020 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ''അതെ, ഞാനാഗ്രഹിക്കുന്നു. എല്ലാവര്‍ക്കും എന്നെ തന്നെ വേണമെന്നപോലെ തോന്നുന്നു.'' ട്രംപ് പറഞ്ഞു.

തന്നെ പരാജയപ്പെടുത്താന്‍ ഡെമോക്രാറ്റുകള്‍ക്കാവില്ലെന്നും അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. '' എനിക്ക് അവരെ (ഡെമോക്രാറ്റ്‌സ്) നന്നായി അറിയാം. എന്നെ പരാജയപ്പെടുത്താന്‍ ആര്‍ക്കുമാവില്ലെന്ന് എനിക്കറിയാം.'' ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.

അതിനിടെ, റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദ്മീര്‍ പുടിനുമായുളള കൂടിക്കാഴ്ച്ചക്കായി ഫിന്‍ലാന്‍ഡിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ട്രംപ് ബ്രിട്ടീഷ് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ച പരസ്യപ്പെടുത്തിയത് ബ്രിട്ടണില്‍ വിവാദമായി. രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ചയുണ്ടായെന്ന്് മാധ്യമപ്രവര്‍ത്തകരുമായി പങ്ക് വെച്ചതാണ് വിവാദമായത്.

'' ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് ഞങ്ങള്‍ സംസാരിച്ചു. ബ്രക്‌സിറ്റ് ഒരു സങ്കീര്‍ണ്ണ വിഷയമാണെന്ന് രാജ്ഞി പറഞ്ഞു. എല്ലാവരും കരുതിയത് ബ്രക്‌സിറ്റ് വളരെ ലളിതമായ കാര്യമാണെന്നാണ്.'' ട്രംപിന്റെ ഈ വിശദീകരണമാണ് ലണ്ടനില്‍ വിവാദായത്.

Story by
Read More >>