ഇറക്കുമതി തീരുവ: യുഎസ്- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര യുദ്ധത്തിന് അറുതി

വാഷിങ്ടണ്‍: അന്താരാഷ്ട്ര വാണിജ്യ രംഗത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയ യുഎസ്- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര യുദ്ധം അവസാനിക്കുന്നു....

ഇറക്കുമതി തീരുവ: യുഎസ്- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര യുദ്ധത്തിന് അറുതി

വാഷിങ്ടണ്‍: അന്താരാഷ്ട്ര വാണിജ്യ രംഗത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയ യുഎസ്- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര യുദ്ധം അവസാനിക്കുന്നു. സാധനങ്ങള്‍ക്ക് ചുമത്തി വന്നിരുന്ന ഇറക്കുമതി ചുങ്കം ഇല്ലാതാക്കുവാനും സബ്‌സിഡികള്‍ പുനഃസ്ഥാപിക്കുവാനുമാണ് തീരുമാനം. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.

യുഎസില്‍ നിന്നും സൊയാബീന്‍സ്, പ്രകൃതിദത്ത വാതകം എന്നിവയുള്‍പ്പെടെയുള്ള ചരക്കുകള്‍ യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി ചെയ്യും. അന്താരാഷ്ട്ര വാണിജ്യ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുവാനും തീരുമാനമായിട്ടുണ്ട്. വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചകള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജൂങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വ്യവസായിക ആവശ്യങ്ങള്‍ക്കല്ലാത്ത വസ്തുക്കള്‍ക്ക് ചുമത്തി വന്നിരുന്ന ഇറക്കുമതി ചുങ്കം ഇല്ലാതാക്കി പുതിയ വാണിജ്യ നയം ആരംഭിക്കുകായണ് തങ്ങളെന്ന് ട്രംപ് പ്രതികരിച്ചു. സ്റ്റീല്‍, അലുമിനിയം തുടങ്ങിയ വസ്തുക്കള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തി വന്നിരുന്ന ചുങ്കവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരമായതായി ജീന്‍ ക്ലോഡ് ജൂങ്കര്‍ പറഞ്ഞു.

Story by
Next Story
Read More >>