ട്രംപ്-കിം കൂടിക്കാഴ്ച്ച ജൂണ്‍ 12ന് സിംഗപ്പൂരില്‍: വൈററ് ഹൗസ്

വാഷിങ്ടണ്‍: യു.എസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപും ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നും തമ്മിലുളള കൂടിക്കാഴ്ച്ച ഈ മാസം 12ന് സിംഗപ്പൂരില്‍ നടക്കുമെന്ന്...

ട്രംപ്-കിം കൂടിക്കാഴ്ച്ച ജൂണ്‍ 12ന് സിംഗപ്പൂരില്‍: വൈററ് ഹൗസ്

വാഷിങ്ടണ്‍: യു.എസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപും ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നും തമ്മിലുളള കൂടിക്കാഴ്ച്ച ഈ മാസം 12ന് സിംഗപ്പൂരില്‍ നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സിംഗപ്പൂര്‍ സമയം രാവിലെ 9-ന് നാണ് നാണ് കൂടിക്കാഴ്ച്ചയെന്ന്‌ വൈറ്റ് ഹൗസ്‌ പ്രസ് സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു.

''ഉത്തരകൊറിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരോ ദിവസവും തന്റെ സുരക്ഷാവിഭാഗത്തില്‍ നിന്നും പ്രസിഡണ്ട് ട്രംപ് ശേഖരിച്ച് വരികയാണ്. ഇരുനേതാക്കളുമായുളള ആദ്യ കൂടിക്കാഴ്ച്ചക്കുളള തിയ്യതി തിരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 12ന് സിംഗപ്പൂര്‍ സമയം രാവിലെ 9 മണിക്കായിരിക്കും കൂടിക്കാഴ്ച്ച'' വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേര്‍സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇരുനേതാക്കളുമായുളള കൂടിക്കാഴ്ച്ചക്കുവേണ്ടിയുളള തയ്യാറെടുപ്പുകളില്‍ സജീവമാണ് ഉദ്യോഗസ്ഥര്‍. ഉത്തര കൊറിയന്‍ നേതാവ് കിം അയച്ച് പ്രതിനിധി സംഘവുമായി ട്രംപ് നാലു ദിവസങ്ങള്‍ക്കുമുമ്പ് ചര്‍ച്ച നടത്തിയിരുന്നു. ആണവ നിരായൂധീകരണത്തിന് വേണ്ടി ഉത്തരകൊറിയക്കുമേല്‍ പരമാവധി സമ്മര്‍ദ്ധം ചെലുത്തുകയെന്നതാണ് കൂടിക്കാഴ്ച്ച വഴി യുഎസ് ലക്ഷ്യമിടുന്നതെന്നും സാന്‍ഡേര്‍സ് അറിയിച്ചു.

Story by
Read More >>