കിം– ട്രംപ് ഉച്ചകോടി റദ്ദാക്കി; ഉത്തര കൊറിയയ്ക്ക് വൈരവും വിദ്വേഷവുമെന്ന് യുഎസ്

വാഷിങ്ടൻ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂൺ 12നു സിംഗപ്പൂരിൽ നടത്താൻ നിശ്ചയിച്ച ഉച്ചകോടിയിൽനിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻമാറി....

കിം– ട്രംപ് ഉച്ചകോടി റദ്ദാക്കി; ഉത്തര കൊറിയയ്ക്ക് വൈരവും വിദ്വേഷവുമെന്ന് യുഎസ്

വാഷിങ്ടൻ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂൺ 12നു സിംഗപ്പൂരിൽ നടത്താൻ നിശ്ചയിച്ച ഉച്ചകോടിയിൽനിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻമാറി. പ്യോംഗ്യാംഗില്‍നിന്നു ലഭിച്ച ഭീഷണിയെ കുറ്റപ്പെടുത്തിയാണു ട്രംപിന്റെ പിന്‍മാറലെന്നു ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

വിദ്വേഷം നിറഞ്ഞ സാഹചര്യത്തിൽ ജൂൺ 12ന് സിംഗപ്പൂരിൽ നിശ്ചയിച്ച ഉച്ചകോടി നടത്തുന്നത് ഉചിതമാകില്ലെന്നു പ്രസ്താവനയിൽ ട്രംപ് വ്യക്തമാക്കി. ഇനി എതെങ്കിലും ദിവസം കൂടിക്കാണാനാകുമെന്ന പ്രതീക്ഷയും കിമ്മിനുള്ള കത്തിൽ ട്രംപ് സൂചിപ്പിക്കുന്നുണ്ട്.

കൂടിക്കാഴ്ച റദ്ദാക്കിയതിനു പിന്നാലെ ഉത്തരകൊറിയയെ പരിഹസിക്കാനും ട്രംപ് മറന്നില്ല. നിങ്ങള്‍ നിങ്ങളുടെ ആണവ ശക്തിയെക്കുറിച്ചു പറയുന്നു. എന്നാല്‍ ഞങ്ങളുടെ ശക്തി അതിഭീമമാണ്. അവര്‍ ആയുധങ്ങള്‍ ഒരിക്കയും ഉപയോഗിക്കരുതെന്ന് ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നു എന്ന് ട്രംപ് പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ തിടുക്കത്തിലുള്ള തീരുമാനത്തിനു പിന്നിലെ കാരണം എന്തെന്നു വ്യക്തമല്ല.

കൂടിക്കാഴ്ച നടത്താനുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംങ് ഉന്നിന്റെ ക്ഷണം ട്രംപ് നേരത്തെ സ്വീകരിച്ചിരുന്നു. അടുത്ത മാസം 12ന് സിംഗപ്പൂരിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ചരിത്ര കൂടിക്കാഴ്ചയുടെ സ്മരണയ്ക്കായി വൈറ്റ്ഹൗസ് നാണയവും പുറത്തിറക്കിയിരുന്നു.

Story by
Next Story
Read More >>