ട്രംപ്-ഉന്‍ ഉച്ചകോടി: സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് ധാരണ

സിംഗപൂര്‍: ട്രംപ് -ഉന്‍ കൂടിക്കാഴ്ചയില്‍ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് ധാരണയായതായി റിപ്പോര്‍ട്ട്. ഇത് സംമ്പന്ധിച്ച് കരാറില്‍ ഇരു നേതാക്കളും...

ട്രംപ്-ഉന്‍ ഉച്ചകോടി: സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് ധാരണ

സിംഗപൂര്‍: ട്രംപ് -ഉന്‍ കൂടിക്കാഴ്ചയില്‍ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് ധാരണയായതായി റിപ്പോര്‍ട്ട്. ഇത് സംമ്പന്ധിച്ച് കരാറില്‍ ഇരു നേതാക്കളും ഒപ്പുവെച്ചു. നാല് മണിക്കൂര്‍ നീണ്ട കൂടികാഴ്ച വിജയകരമെന്ന് ഇരുനേതാക്കളും പറഞ്ഞു. നിര്‍ണായക മാറ്റങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുമെന്ന് കിം ജോങ് ഉന്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. കൂടികാഴ്ചയ്ക്ക് ശേഷം കിമ്മിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. കൊറിയയുമായുള്ള ബന്ധം വ്യത്യസ്തമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

സിംഗപൂരായിരുന്നു ചരിത്ര കൂടിക്കാഴ്ചയ്ക്ക് വേദിയായത്‌.ഇരുവരും ഹസ്തദാനം ചെയ്താണ് ലോകം ഉറ്റുനോക്കിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്‌. സിംഗപ്പൂരിലെ കാപെല്ല ഹോട്ടലിലാണ് കൂട്ടിക്കാഴ്ച. കിമ്മുമായ നല്ല ബന്ധം തുടരാനാകുമെന്ന് ഉറപ്പുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ചര്‍ച്ച വിജയിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. പഴയ കാര്യങ്ങള്‍ അപ്രസക്തമെന്നായിരുന്നു കിമ്മിന്റെ പ്രതികരണം. സമാധാനത്തിലേക്കുള്ള മികച്ച ചുവടുവെയ്പാണിതെന്നും കിം പറഞ്ഞു. 1950മുതല്‍ 53വരെയുള്ള കൊറിയന്‍ യുദ്ധം മുതല്‍ ചിരവൈരാകികളായിരുന്ന രണ്ടു രാജ്യങ്ങളുടെയും തലവന്‍മാരാണ് ഇങ്ങനെയൊരു കൂടികാഴ്ച നടത്തിയത്.

അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍ക്കായി ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി എന്നിവര്‍ പങ്കെടുത്തു. കിമ്മിനൊപ്പം കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിംയോങ് ചോള്‍, വിദേശകാര്യ മന്ത്രി റി യോങ് ഹോ, മുന്‍ വിദേശകാര്യ മന്ത്രി റി യു യോങ് എന്നിവരം ഉള്‍പ്പെട്ടിരുന്നു. കൂടാതെ ഇരുനേതാക്കളുടെയും പരിഭാഷകരും ചര്‍ച്ചയില്‍ പങ്കോടുത്തു.

Story by
Read More >>