ട്രംപ്-പുടിന്‍ ആദ്യ കൂടികാഴ്ച ഇന്ന് ; സിറിയന്‍ വിഷയം ചര്‍ച്ചയാകും

ഹെല്‍സിങ്കി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ച ഇന്ന് നടക്കും....

ട്രംപ്-പുടിന്‍ ആദ്യ കൂടികാഴ്ച ഇന്ന് ; സിറിയന്‍ വിഷയം ചര്‍ച്ചയാകും

ഹെല്‍സിങ്കി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ച ഇന്ന് നടക്കും. ഫിന്‍ലന്റ് തലസ്ഥാനമായ ഹെല്‍സിങ്കിയിലാണ് ഇരുനേതാക്കളും കൂടികാഴ്ച നടത്തുന്നത്.

ഇന്ത്യന്‍ സമയം വൈകുന്നേരം 3.30 ന് നടക്കുന്ന കൂടിക്കാഴ്ചയുടെ അജണ്ട നേതാക്കള്‍ തീരുമാനിക്കും എന്നാണ് വൈറ്റ്ഹൗസില്‍ നിന്നു വരുന്ന വിവരം. നാലുമണിക്കൂര്‍ നീളുമെന്ന് കരുതുന്ന കൂടിക്കാഴ്ചയില്‍ പ്രസിഡന്റുമാര്‍ മാത്രമായും ഒരു ചര്‍ച്ച നടക്കും. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും സിറിയന്‍ യൂദ്ധവും റഷ്യയുടെ ക്രൈമിയ അധിനിവേശവും ചര്‍ച്ചയാകുമെന്നാണ് സൂചന.

റഷ്യന്‍ ഇടപെടലിലെ അന്വേഷണത്തില്‍ 32 റഷ്യക്കാരെയാണ് മ്യൂളര്‍ കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. രണ്ട് ട്രംപ് അനുകൂലികള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. അതുമാത്രമല്ല, ട്രാന്‍സ് അറ്റ്‌ലാന്റിക് കരാറില്‍നിന്ന് പിന്മാറുമെന്നുള്ള അമേരിക്കയുടെ ഭീഷണിയടക്കം ട്രംപിന്റെ പല നടപടികളും റഷ്യക്ക് അനുകൂലമാണ്. പലതിന്റേയും നേതൃസ്ഥാനത്തുനിന്നും അമേരിക്കയുടെ പിന്‍മാറ്റം റഷ്യയുടെ ആധിപത്യമുറപ്പിക്കലിലേക്കു നയിക്കുന്നതും കണ്ടത് ഇക്കഴിഞ്ഞ പതിറ്റാണ്ടിലാണ്.

Story by
Read More >>