യുഎസ് പ്രസിഡന്റാവാന്‍ ട്രംപ് ധാര്‍മികമായി യോഗ്യനല്ലെന്ന് ജെയിംസ് കോമി   

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റാവാന്‍ ആരോഗ്യപരമായി യോഗ്യനാണെങ്കിലും ധാര്‍മ്മികപരമായി ഡോണള്‍ഡ് ട്രംപ് യോഗ്യനല്ലെന്ന് എഫ്ബിഐ മുന്‍ മേധാവി ജെയിംസ് കോമി....

യുഎസ് പ്രസിഡന്റാവാന്‍ ട്രംപ് ധാര്‍മികമായി യോഗ്യനല്ലെന്ന് ജെയിംസ് കോമി   

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റാവാന്‍ ആരോഗ്യപരമായി യോഗ്യനാണെങ്കിലും ധാര്‍മ്മികപരമായി ഡോണള്‍ഡ് ട്രംപ് യോഗ്യനല്ലെന്ന് എഫ്ബിഐ മുന്‍ മേധാവി ജെയിംസ് കോമി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കോമി ട്രംപിനെതിരെ രംഗത്തെത്തിയത്. യുഎസിന്റെ പ്രസിഡന്റ് എന്ന നിലയിലുള്ള മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ ട്രംപിനായിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.

ഹിലരിക്കെതിരായ അന്വേഷണത്തിലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് റഷ്യയുമായി ഒത്തുകളിച്ചെന്ന ആരോപണത്തിനു മേലുള്ള അന്വേഷണത്തിലും എഫ്ബിഐ സ്വീകരിച്ച നിലപാടിനെതിരേ ട്രംപ് രംഗത്തെത്തിയിരിക്കുന്നു. ട്രംപിനെതിരേ അന്വേഷണം പ്രഖ്യാപിച്ച കോമിയെ ഒരു മാസത്തിനകം ട്രംപ് പുറത്താക്കുകയും ചെയ്തു.

Story by
Next Story
Read More >>