ട്രംപ് -പുടിന്‍ കൂടിക്കാഴ്ച്ച: യുഎസ് രഹസ്യാന്വേഷണത്തെ ചോദ്യം ചെയ്ത് ട്രംപ്

Published On: 2018-07-17 04:45:00.0
ട്രംപ് -പുടിന്‍ കൂടിക്കാഴ്ച്ച: യുഎസ് രഹസ്യാന്വേഷണത്തെ ചോദ്യം ചെയ്ത് ട്രംപ്

വെബ്ഡസ്‌ക്: 2016 യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപ്പെട്ടുവെന്ന യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദ്മീര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തി. പുടിനുമായുളള തന്റെ കൂടിക്കാഴ്ച്ച ഏറെ ഫലപ്രദമാണെന്നും ട്രംപ് വിശേഷിപ്പിച്ചു. അമേരിക്കന്‍ ജനാധിപത്യത്തെ റഷ്യ അട്ടിമറിച്ചുവെന്ന് രഹസ്യാന്വേഷണ ഏജന്‍സി കണ്ടത്തിയിട്ടും ട്രംപ് പുടിനില്‍ അസാധാരണമായ വിശ്വാസം അര്‍പ്പിച്ചതായും ദി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്ചതു.

ഇരുവരും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പുടിന്റെ പങ്കിനെ കുറിച്ച് ട്രംപ് ഒരു സംശയം പോലും പ്രകടിപ്പിച്ചില്ലെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതിനു പകരം ട്രംപ് തന്റെ സ്വന്തം രാജ്യത്തിന്റെ രഹസ്യാന്വേഷണവിഭാഗത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നുവെന്നും ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

''അവര്‍ (രഹസ്യാന്വേഷണ ഏജന്‍സി) പറഞ്ഞു, അവര്‍ കരുതുന്നത് ഇത് റഷ്യയാണെന്നാണ്. ഇതാ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദ്മിര്‍ പുടിന്‍ ഇവിടെയുണ്ട്. അദ്ദേഹം പറയുന്നത് റഷ്യ അത് ചെയ്തിട്ടില്ലെന്നാണ്. ട്രംപ് വിശദീകരിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിയുമായി റഷ്യക്ക് യാതൊരു പങ്കുവുമില്ലെന്നും പുടിന്‍ അക്കാര്യം ധീരമായി നിഷേധിച്ചത് മഹത്തരമാണെന്നും ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പിലെ ഇടപ്പെടലില്‍ റഷ്യക്ക് പങ്കില്ലെന്ന പുടിന്റെ പ്രസ്താവന ട്രംപ് പൂര്‍ണ്ണമായും അംഗീകരിക്കുകയും ചെയ്തു. ഇരുവരുടേയും സംയുക്ത വാര്‍ത്താസമ്മേളനം 45 മിനിറ്റുനേരം നീണ്ടു നിന്നതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Top Stories
Share it
Top