ജി-7 ഉച്ചകോടിയില്‍ ഒറ്റപ്പെട്ട് ഡൊണള്‍ഡ് ട്രംപ്

വേള്‍ഡ് ഡസ്‌ക്: ഏഴ് ലോകസാമ്പത്തിക വന്‍ശക്തികളുടെ ദ്വിദിന വാര്‍ഷിക ഉച്ചകോടിയില്‍ ഡൊണാള്‍ഡ് ട്രംപ് ഒറ്റപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍...

ജി-7 ഉച്ചകോടിയില്‍ ഒറ്റപ്പെട്ട് ഡൊണള്‍ഡ് ട്രംപ്

വേള്‍ഡ് ഡസ്‌ക്: ഏഴ് ലോകസാമ്പത്തിക വന്‍ശക്തികളുടെ ദ്വിദിന വാര്‍ഷിക ഉച്ചകോടിയില്‍ ഡൊണാള്‍ഡ് ട്രംപ് ഒറ്റപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യോഗത്തിന്റെ അവസാന ദിനത്തില്‍ റഷ്യയെ ഉള്‍പ്പെടുത്തണമെന്ന ട്രംപിന്റെ ആവശ്യം യുറോപ്യന്‍ രാജ്യങ്ങള്‍ അംഗീകരിച്ചില്ല.

ലാ മെല്‍ബയിലെ ക്യൂബെക് റിസോര്‍ട്ട് ടൗണില്‍ നടന്ന യോഗത്തില്‍ ട്രംപ് തന്റെ നിര്‍ദ്ദേശം ഉന്നയിച്ച ഉടനെ തന്നെ മറ്റ് രാജ്യങ്ങള്‍ തളളുകയായിരുന്നു.

''കാനഡയുടെ നിലപാട് വളരെ വ്യക്തമാണ്. റഷ്യയുടെ ഇപ്പോഴത്തെ സ്വാഭാവം വെച്ച് ജി-7 രാജ്യങ്ങളുടെ കൂട്ടത്തില്‍ കൂട്ടുക സാദ്ധ്യമല്ല'' കനേഡിയന്‍ വിദേശ കാര്യമന്ത്രി ക്രിസ്റ്റിയയ ഫ്രിലാന്‍ഡ് പറഞ്ഞു.

കനേഡിയന്‍ വിദേശകാര്യമന്ത്രിയുടെ ഈ നിലപാട് തന്നെ ഫ്രാന്‍സും ജര്‍മ്മനിയും ആവര്‍ത്തിച്ചു. ഉക്രയ്ന്‍ വിഷയത്തില്‍ റഷ്യ നിലപാട് മാറ്റുന്നതുവരെ റഷ്യയെ ഉള്‍ക്കൊളളാന്‍ സാദ്ധിക്കില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലറും ഫ്രഞ്ച് പ്രസിഡണ്ടും തുറന്നടിച്ചു. അതെസമയം, ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി ഗ്യൂസ്‌പെ കോണ്‍ടി ട്രംപിനെ പിന്തുണച്ചു.

'' പൊതുതാല്‍പ്പര്യം അനുസരിച്ച് റഷ്യയെ ജി-8 ല്‍ ഉള്‍പ്പെടുത്തണം'' ഇറ്റാലിയന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതോടെ ട്രംപിന്റെ ആവശ്യത്തില്‍ യുറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത പ്രകടമാവുകയായിരുന്നു. എന്നാല്‍, ജി-7 നു പകരം മറ്റൊരു സംവിധാനം രൂപീകരിക്കുമെന്നായിരന്നു റഷ്യയുടെ പ്രതികരണം.

Story by
Next Story
Read More >>