സ്റ്റേറ്റ് സെക്രട്ടറിയെ ട്രംപ് പിരിച്ചുവിട്ടു; സിഐഎയ്ക്ക് വനിതാമേധാവി

വാഷിങ്ടണ്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും റെക്‌സ് ടില്ലേര്‍സണിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിരിച്ചുവിട്ടു. പകരം സിഐഎയുടെ ഡയറക്ടര്‍...

സ്റ്റേറ്റ് സെക്രട്ടറിയെ ട്രംപ് പിരിച്ചുവിട്ടു; സിഐഎയ്ക്ക് വനിതാമേധാവി

വാഷിങ്ടണ്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും റെക്‌സ് ടില്ലേര്‍സണിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിരിച്ചുവിട്ടു. പകരം സിഐഎയുടെ ഡയറക്ടര്‍ മൈക് പോംപ്യോയെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു. അധികാരത്തിലേറിയശേഷം ട്രംപ് നടത്തുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്. സിഐഎ ഡയറക്ടറായ മൈക് പോംപ്യോയായിരിക്കും നമ്മുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയെന്നും അദ്ദേഹം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യുമെന്നും ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. റെക്‌സ് ടില്ലേഴ്‌സണിന്റെ സേവനങ്ങള്‍ക്ക് നന്ദിയറിയിക്കുകന്നതായും 14 മാസമായി ടില്ലേര്‍സണുമായുണ്ടായിരുന്ന മഹത്തായ കരാര്‍ അവസാനിപ്പിച്ചെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ടില്ലേഴ്‌സണിനോട് രാജിവയ്ക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് തന്റെ ആഫ്രിക്കന്‍ യാത്ര റദ്ദാക്കിയ ടില്ലേഴ്‌സണ്‍ വാഷിങ്ടണ്‍ ഡിസിയില്‍ തിരിച്ചെത്തി തന്റെ വിഷയത്തില്‍ ട്രംപുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം, സിഐഎ ഡെപ്യൂട്ടി ഡയറക്ടര്‍ ഗിന ഹപ്‌സെല്‍ സിഐഎ ഡയറക്ടറായി ചുമതലയേല്‍ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. സിഐഎ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ വനിതയായിരിക്കും ഗിന. 2017 ഫെബ്രുവരി ഒന്നിനാണ് ടില്ലേഴ്‌സണ്‍ സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം സൗദി, യുഎഇ, ബഹ്‌റെയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധമേര്‍പ്പെടുത്തിയ നടപടിയെ ടില്ലേഴ്‌സണ്‍ വിമര്‍ശിച്ചിരുന്നു.

Story by
Read More >>