ട്രംപ് സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരം അര്‍ഹിക്കുന്നു- ദക്ഷിണ കൊറിയ

സോള്‍: ഇരു കൊറിയന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ സമാധനം സൃഷ്ടിക്കാന്‍ ശ്രമിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരം...

ട്രംപ് സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരം അര്‍ഹിക്കുന്നു- ദക്ഷിണ കൊറിയ

സോള്‍: ഇരു കൊറിയന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ സമാധനം സൃഷ്ടിക്കാന്‍ ശ്രമിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരം അര്‍ഹിക്കുന്നതായി ദക്ഷിണ കൊറിയന്‍ നേതാവ് മുണ്‍ ജെ ഇന്‍.

'' പ്രസിഡണ്ട് ട്രംപിന് നൊബേല്‍ പുരസ്‌കാരം ലഭിക്കണം, നമ്മുക്ക് സമാധാനം മതി'' മൂണ്‍ തന്റെ മന്ത്രിസഭയില്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉനും ദക്ഷിണ കൊറിയന്‍ നേതാവ് മൂണും വെളളിയാഴ്ച നടത്തിയ കൂടിക്കാഴ്ച്ച ഇരുരാജ്യങ്ങള്‍ക്കിടയിലും സമാധാനം സൃഷ്്ടിക്കുമെന്ന് പര്‌സപരം ഉറപ്പ് നല്‍കിയിരുന്നു. യുഎസ് പ്രസിഡണ്ട് ട്രംപിന്റെ പ്രേരണയാണ് കൂടിക്കാഴ്ച്ചക്ക് പിന്നില്‍.

രണ്ട് -മൂന്ന്് ആഴച്ചകള്‍ക്കകം ട്രംപ് ഇരു കൊറിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തയുണ്ടായിരുന്നു.

Story by
Read More >>