വ്യാപാരകാര്യത്തില്‍ ചൈനയേക്കാള്‍ മോശമാണ് യുറോപ്യന്‍ യുണിയന്‍-ട്രംപ് 

വെബ്ഡസ്‌ക്: വ്യാപാരകാര്യത്തില്‍ യുറോപ്യന്‍ യുണിയന്‍ ചൈനയേക്കാള്‍ മോശമാണെന്ന് ട്രംപ്. ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവേല്‍ മാക്രോണിനോടാണ് ട്രംപ്...

വ്യാപാരകാര്യത്തില്‍ ചൈനയേക്കാള്‍ മോശമാണ് യുറോപ്യന്‍ യുണിയന്‍-ട്രംപ് 

വെബ്ഡസ്‌ക്: വ്യാപാരകാര്യത്തില്‍ യുറോപ്യന്‍ യുണിയന്‍ ചൈനയേക്കാള്‍ മോശമാണെന്ന് ട്രംപ്. ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവേല്‍ മാക്രോണിനോടാണ് ട്രംപ് തുറന്നടിച്ചതെന്ന്‌ സി.എന്‍.എന്‍ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മാക്രോണിന്റെ യു.എസ് സന്ദര്‍ശനത്തിനിടെ വൈറ്റ് ഹൗസില്‍ ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും മാക്രോണ്‍ ഉറപ്പ് നല്‍കിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ജര്‍മ്മന്‍ കാറുകള്‍ യു.എസില്‍ ധാരാളമുണ്ടെന്ന് കൂടിക്കാഴ്ച്ചക്കിടെ ട്രംപ് വ്യക്തമാക്കി. ജര്‍മ്മന്‍ കാറുകളുടെ ഇറക്കുമതി നിരോധിക്കണമെന്നും ട്രംപ് പറഞ്ഞതായി വാര്‍ത്തയുണ്ട്.

ജര്‍മ്മന്‍ വ്യാപാരത്തെ കുറിച്ച് 15 മിനിറ്റ് മാക്രോണുമായി ട്രംപ് സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. യു.എസിലേക്ക് ജര്‍മ്മന്‍ കാറുകള്‍ ഇറക്കുമതി ചെയ്യുന്ന വിഷയം യുറോപ്യന്‍ യുണിയനിലെ മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നും ട്രംപ് സൂചിപ്പിച്ചുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Story by
Read More >>