യു.എസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപിന് ഉത്തരകൊറിയ നേതാവിന്റെ കത്ത്

വാഷിങ്ടണ്‍: അവതാളത്തിലായ കിം-ട്രംപ് കൂടിക്കാഴ്ച്ച പുനരാംരഭിക്കുന്നതിനുവേണ്ടി കിം യു.എസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപിന് കത്തയച്ചു. കത്ത് ഇന്ന് കൊറിയന്‍...

യു.എസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപിന് ഉത്തരകൊറിയ നേതാവിന്റെ കത്ത്

വാഷിങ്ടണ്‍: അവതാളത്തിലായ കിം-ട്രംപ് കൂടിക്കാഴ്ച്ച പുനരാംരഭിക്കുന്നതിനുവേണ്ടി കിം യു.എസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപിന് കത്തയച്ചു. കത്ത് ഇന്ന് കൊറിയന്‍ ഉദ്യോഗസ്ഥന്‍ വൈറ്റ് ഹൗസില്‍ എത്തി കൈമാറുമെന്ന്് റോയിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 12 ന് സിംഗപ്പൂരില്‍ വെച്ച് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച്ച നടത്താനാകുമെന്നും ആണവ നിരായൂധീകരണത്തിന് അദ്ദേഹത്തെ പ്രേരിപ്പിക്കാന്‍ സാധിക്കുമെന്നും ട്രംപ് പതീക്ഷ പ്രകടിപ്പിച്ചു.

''ആ ഒറ്റ കൂടിക്കാഴ്ച്ചയില്‍ തന്നെ അത് (ആണവ നിരായുധീകരണം) സാദ്ധ്യമാകുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' ട്രംപിനെ ഉദ്ധരിച്ച് റോയിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ''പക്ഷെ, രണ്ടും മൂന്നും വട്ടം കൂടിക്കാഴ്ച്ച നടത്തിയാലും കാര്യങ്ങള്‍ നടക്കാതിരിക്കുന്ന ചില നേരങ്ങളുണ്ടാകും. എന്തായാലും ഇത് നടക്കും'' ട്രംപ് പറഞ്ഞു.

കൂടിക്കാഴ്ച്ച പുനരാംരഭിക്കുന്നതിനായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉനിന്റെ അടുത്ത സഹായി കിം യങ് ചോളിന്റെ നേതൃത്വത്തില്‍ ഒരു സംഘം വൈറ്റ് ഹൗസില്‍ലേക്ക് ഇന്നെത്തും. വൈറ്റ് ഹൗസ് വക്താവ് ഹോഗന്‍ ഗിഡ്‌ലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതെസമയം, സംഘവുമായി ട്രംപ് കൂടിക്കാഴ്ച്ച നടത്തുമോയെന്ന കാര്യത്തില്‍ ഇതുവരെ അറിയിപ്പ് ഒന്നും വന്നിട്ടില്ലെന്നും റോയിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

Story by
Next Story
Read More >>