ട്വിറ്ററില്‍ വൈറസ് ആക്രമണം; ഉപയോക്താക്കള്‍ പാസ്‌വേഡ് മാറ്റണമെന്ന് മുന്നറിയിപ്പ്

Published On: 4 May 2018 6:15 AM GMT
ട്വിറ്ററില്‍ വൈറസ് ആക്രമണം; ഉപയോക്താക്കള്‍ പാസ്‌വേഡ് മാറ്റണമെന്ന് മുന്നറിയിപ്പ്

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധ. ഉപയോക്താക്കള്‍ പാസ്‌വേഡ് മാറ്റണമെന്ന് മുന്നറിയിപ്പുമായി ട്വിറ്റര്‍. കമ്പനിയുടെ സെര്‍വറിലെ പാസ്‌വേഡുകള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയത്.

എന്നാല്‍ അക്കൗണ്ട് ഇതുവരെ ആരും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടില്ല. ഉപയോക്താക്കളുടെ സ്വകാര്യത കണക്കിലെടുത്താണ് മുന്നറിയിപ്പ് നല്‍കിയതെന്നാണ് ട്വിറ്റര്‍ നല്‍കുന്ന വിശദീകരണം. അതേസമയം, എത്ര പാസ്‌വേഡുകളെയാണ് വൈറസ് ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിന്റെ ഓഹരിയില്‍ ഒരു ശതമാനം കുറവുണ്ടായി.

Top Stories
Share it
Top