ചൈനയില്‍ അന്യഗ്രഹ ജീവികള്‍!

വെബ്‌ഡെസ്‌ക്ക്: ചൈനയില്‍ അന്യഗ്രഹ ജീവികളുള്ളതായി റിപ്പോര്‍ട്ടുകള്‍. ചോങ്ഖിംഗ് പ്രദേശത്തെ ആകാശത്ത് ചില സമയങ്ങളില്‍ നിഗൂഢമായ പ്രകാശം കണ്ടതായി നിരവധി...

ചൈനയില്‍ അന്യഗ്രഹ ജീവികള്‍!

വെബ്‌ഡെസ്‌ക്ക്: ചൈനയില്‍ അന്യഗ്രഹ ജീവികളുള്ളതായി റിപ്പോര്‍ട്ടുകള്‍. ചോങ്ഖിംഗ് പ്രദേശത്തെ ആകാശത്ത് ചില സമയങ്ങളില്‍ നിഗൂഢമായ പ്രകാശം കണ്ടതായി നിരവധി ആളുകള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. തീവ്ര പ്രകാശമുള്ള കുത്തുകളായാണിവ ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് മാഞ്ഞുപോവുകയാണെന്നുമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നു. ആകാശത്തെ ഇത്തരം കാഴ്ചകളില്‍ പരിഭ്രാന്തരാണ് ഇപ്പോള്‍ ഇവിടുത്തെ ആളുകള്‍.

കഴിഞ്ഞ ദിവസം ആകാശത്ത് പ്രത്യക്ഷപ്പെട്ട തീവ്രമായ പ്രകാശത്തിന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി ചൈനീസ് ബ്ലോഗിങ്ങ് സൈറ്റായ സിനാവെയ്‌ബോയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഈ വീഡിയോ വെറലവുകയും ഇതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാവുകയും ചെയ്തിരിക്കുന്നു. പ്രദേശത്ത് അന്യഗ്രഹ ജീവികള്‍ സന്ദര്‍ശനത്തിനെത്തുന്നതാണിതെന്നാണ് ഒരു കൂട്ടരുടെ വാദം. അതേസമയം ആകാശത്ത് പ്രത്യക്ഷപ്പെട്ട തീവ്ര പ്രകാശത്തിന്റെ വീഡിയോ ഏതെങ്കിലും റോക്കറ്റ് വിക്ഷേപിച്ചപ്പോള്‍ സൂം ചെയ്ത് എടുത്തതാകാം എന്നും വാദങ്ങളുയരുന്നുണ്ട്.

അതേസമയം ചൈനയുടെ മറ്റു ഭാഗങ്ങളിലും ഈ പ്രതിഭാസം കണ്ടവരുണ്ട്. ഷാങ് ഹായ്, ഈസ്റ്റ് ചൈന, ഷിജിയാങ്, നോര്‍ത്ത് വെസ്റ്റ് ചൈന എന്നിവിടങ്ങളിലാണിതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

Story by
Next Story
Read More >>