വിദ്യാർത്ഥി വിസയില്‍ ഇന്ത്യാക്കാർക്ക് ഇളവില്ല; ബ്രിട്ടനെതിരെ പ്രതിഷേധം ശക്തം
ലണ്ടൻ: വിദ്യാർത്ഥികൾക്ക് എളുപ്പത്തില്‍ വിസ ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താത്ത ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം...
ലണ്ടൻ: വിദ്യാർത്ഥികൾക്ക് എളുപ്പത്തില്‍ വിസ ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താത്ത ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാഴ്ചയാണ് ബ്രിട്ടീഷ് പാർലമന്റ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
ബ്രിട്ടീഷ് യൂനിവേഴ്സിറ്റികളിൽ പഠിക്കുന്നതിനായി വിദ്യാർഥികൾക്ക് ടയർ 4 വിസയിലാണ് രാജ്യം ഇളവ് അനുവദിച്ചിരിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വിദ്യാഭ്യാസ, ഭാഷ, സാമ്പത്തികമായ പരിശോധനകൾക്ക് ഇളവുണ്ടാകും. അമേരിക്ക,കാനഡ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളായിരുന്നു ടയര്‍ 4 വിസ പട്ടികയില്‍ മുമ്പുണ്ടായിരുന്നത്. ഇതോടൊപ്പം ചൈന,ബഹ്റിന്, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളെയും
ഇത്തവണ ഉൾപ്പെടുത്തി.
എന്നാല്‍, ബ്രിട്ടനുമായി മികച്ച സഹകരണം പുലര്‍ത്തുന്ന ഇന്ത്യയെ പട്ടികയില്‍ നിന്നൊഴിവാക്കി. പ്രത്യേക പട്ടികയിലുള്‍പ്പെട്ടാല്‍ വിസ ലഭിക്കുന്നതിന് പല ഇളവുകളും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ ലഭ്യമാകുന്നതിനുള്ള കടമ്പകൾ പ്രയാസമേറിയതാകും. ബ്രിട്ടനിലേക്ക് ഉന്നതപഠനത്തിന് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.