റോഹിങ്ക്യന്‍ പ്രതിസന്ധി: അന്വേഷണത്തിനായി യു.എന്‍ രക്ഷാസമിതിയംഗങ്ങള്‍ ഏഷ്യയിലേക്ക്‌

യു.എന്‍: മ്യന്‍മറില്‍ സൈനിക നടപടിയെ തുടര്‍ന്ന് 700,000 റോഹിങ്ക്യന്‍ മുസ്ലിംകള്‍ രാജ്യം വിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ച് നേരിട്ടറിയാന്‍ ഐക്യരാഷ്ട്ര...

റോഹിങ്ക്യന്‍ പ്രതിസന്ധി:  അന്വേഷണത്തിനായി യു.എന്‍ രക്ഷാസമിതിയംഗങ്ങള്‍ ഏഷ്യയിലേക്ക്‌

യു.എന്‍: മ്യന്‍മറില്‍ സൈനിക നടപടിയെ തുടര്‍ന്ന് 700,000 റോഹിങ്ക്യന്‍ മുസ്ലിംകള്‍ രാജ്യം വിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ച് നേരിട്ടറിയാന്‍ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി അംഗങ്ങള്‍ ഏഷ്യയിലേക്ക്‌. അന്താരാഷ്ട്ര തലത്തില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുകയെന്നത് വലിയ പ്രതിസന്ധിയായിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലെ ബ്രട്ടീഷ് അംബാസിഡര്‍ കരേന്‍ പിയേസ് അഭിപ്രായപ്പെട്ടു. '' മാനവികതക്കെതിരായി നടക്കുന്ന ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും പരിശോധിക്കുമ്പോള്‍ നിരാശ തോന്നുന്നു'' കരേന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുദ്ധമത വിശ്വാസികള്‍ക്ക് ഭുരിപക്ഷമുളള മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിംകളെ വംശീയ ന്യുനപക്ഷ വിഭാഗമായി പരിഗണിക്കുന്നില്ല. പകരം ബംഗ്ലാദേശികളായി
അഭയാര്‍ത്ഥികളായി ചിത്രീകരിച്ച് പൗരത്വം റദ്ദാക്കി രാജ്യം വിടാന്‍ ആണ് സൈന്യം ആവിശ്യപ്പെടുന്നത്. ആഗസ്റ്റ് 25 ന് റോഹിങ്ക്യകളെ തിരഞ്ഞുപിടിച്ച് പുറത്താക്കാന്‍ സൈന്യം 30 ചെക്ക്‌പോസ്റ്റുകള്‍ ആരംഭിച്ചതായി രക്ഷാസമിതി കണ്ടെത്തി. ഈ നടപടിയെ വംശഹത്യായായി വിശേഷിപ്പിച്ചിരിക്കുകയാണ് യു.എന്‍.

വെളളിയാഴ്ച്ച വൈകുന്നേരം ന്യുയോര്‍ക്കില്‍ നിന്നും രക്ഷാസമിതിയംഗങ്ങള്‍ മ്യാന്‍മറിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഘം ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പാണ് ആദ്യം സന്ദര്‍ശിക്കുക. രക്ഷാ സമിതി അംഗങ്ങള്‍ അതിനായി ശനിയാഴ്ച്ച രാവിലെ ബംഗ്ലാദേശിലെ കോക്‌സ ബസാറിലെത്തും. മ്യാന്‍മര്‍, ബംഗ്ലാദേശ് തലസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഭരണാധികാരികളുമായി കൂടിയാലോചനകള്‍ നടത്തും. വിഷയത്തില്‍ ഗൗരവമായി തന്നെ ഇടപ്പെടണമെന്നാണ് സംഘം ആഗ്രഹിക്കുന്നതെന്ന് കെരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Story by
Read More >>