ഇറാന്റെ മേലുളള യുഎസ് ഉപരോധം: ലക്ഷ്യം സാമ്പത്തിക സമ്മര്‍ദ്ധമെന്ന് യുഎസ്

വെബ്ഡസ്‌ക്: സാമ്പത്തികവും നയതന്ത്രപരവുമായി പരമാവധി സമ്മര്‍ദ്ധം ചെലുത്തി ആണവ നിരായുധികരണത്തിന് ഇറാനെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് അഭ്യന്തര...

ഇറാന്റെ മേലുളള യുഎസ് ഉപരോധം: ലക്ഷ്യം സാമ്പത്തിക സമ്മര്‍ദ്ധമെന്ന് യുഎസ്

വെബ്ഡസ്‌ക്: സാമ്പത്തികവും നയതന്ത്രപരവുമായി പരമാവധി സമ്മര്‍ദ്ധം ചെലുത്തി ആണവ നിരായുധികരണത്തിന് ഇറാനെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് അഭ്യന്തര വകുപ്പ് വ്യക്തമാക്കി. അഭ്യന്തരവകുപ്പിന്റെ ആസൂത്രണ-നയരൂപീകരണ ഡയരക്ടര്‍ ബ്രയാന്‍ ഹൂക്ക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്‍ ഒരു സാധാരണ രാജ്യമല്ല. യുഎസ് നല്‍കിയ 12 ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ചാല്‍ ഉപരോധത്തില്‍ നിന്നു പിന്മാറുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

''സാധാരണ രാജ്യങ്ങള്‍ ഭീകരപ്രവര്‍ത്തനത്തിനായി മറ്റുരാജ്യങ്ങളെ ശാക്തീകരിക്കില്ല. മറ്റു രാജ്യങ്ങളിലെ ജനതയെ തകര്‍ക്കില്ല'' ഹൂക്് വിശദമാക്കി. '' ഈ തന്ത്രം ഇറാന്‍ ഭരണകൂടം അട്ടിമറിക്കാനുളളതല്ല. പകരം അവരുടെ സ്വാഭാവം മാറ്റാന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണ്'' ഹുക് പറഞ്ഞു. യുഎസ് ഇറാനുമേലുളള ഉപരോധത്തിന്റെ ആദ്യഘട്ടം ആഗസ്റ്റ് 4 മുതല്‍ ആരംഭിക്കും. സ്വര്‍ണം, മറ്റ് ലോഹങ്ങളുടെ കച്ചവടം, ഓട്ടോമോട്ടിവ് സെക്ടര്‍ എന്നീ മേഖലയിലായിരിക്കും ആദ്യഘട്ട ഉപരോധം.

നവംബര്‍ -6 മുതലായിരിക്കും രണ്ടാം ഘട്ട ഉപരോധം ആരംഭിക്കുക. ഇത് മുഖ്യമായും ലക്ഷ്യമിടുന്നത് ഇറാന്റെ ഊര്‍ജ്ജരംഗമായിരിക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ബാധിക്കും. നവംബറോടെ ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ക്ക് യുഎസ് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

Story by
Read More >>