സിറിയയില്‍ യുഎസ് നേതൃത്വത്തില്‍ സഖ്യസേനയുടെ ആക്രമണം

Published On: 2018-04-14 03:15:00.0
സിറിയയില്‍ യുഎസ് നേതൃത്വത്തില്‍  സഖ്യസേനയുടെ ആക്രമണം

ഡമാസ്‌കസ്: സിറിയന്‍ സേന രാസായുധം പ്രയോഗിച്ചുവെന്ന് പറയപ്പെടുന്ന ഇടങ്ങളില്‍ യു എസ് സഖ്യസേനയുടെ ആക്രമണം. യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവരുടെ സംയുക്ത സൈന്യമാണ് ദൂമയടക്കമുളള പ്രദേശത്ത് ആക്രമണം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫ്രാന്‍സും ബ്രിട്ടനുമായി ചേര്‍ന്ന് പ്രദേശത്ത് നടത്തുന്ന ആക്രമണങ്ങള്‍ തുടരുകയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലും ആക്രമണം ഉണ്ടായതായി വാര്‍ത്തകള്‍ ഉണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും സൈനിക നീക്കം സ്ഥീരീകരിച്ചിട്ടുണ്ട്. സിറിയയില്‍ ആക്രമണമല്ലാതെ മറ്റ് പോംവഴികളില്ലെന്നാണ്‌ ബ്രിട്ടന്റെ നിലപാട്. അതെസമയം, സിറിയയുടെ ഭരണമാറ്റം തങ്ങളുടെ ലക്ഷ്യമല്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
.

Top Stories
Share it
Top