സിറിയന്‍ രാസായുധ പ്രയോഗം: അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് സംഭവസ്ഥലം പരിശോധിക്കാം : റഷ്യ

ഡമസ്‌കസ്: സിറിയയിലെ രാസായുധ പ്രയോഗത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം സന്ദര്‍ശിക്കാമെന്ന് റഷ്യ.രാസായുധ നിരോധന സംഘടനയിലെ...

സിറിയന്‍ രാസായുധ പ്രയോഗം: അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് സംഭവസ്ഥലം പരിശോധിക്കാം : റഷ്യ

ഡമസ്‌കസ്: സിറിയയിലെ രാസായുധ പ്രയോഗത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം സന്ദര്‍ശിക്കാമെന്ന് റഷ്യ.രാസായുധ നിരോധന സംഘടനയിലെ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച തന്നെ ഡമസ്‌കസില്‍ എത്തിയെങ്കിലും സംഭവസ്ഥലമായ ഡൗമയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. ആക്രമണം നടന്ന 11 ദിവസങ്ങള്‍ക്ക് ശേഷം ബുധനാഴ്ചയാണ് അന്താരാഷ്ട്ര സംഘം നിര്‍ദിഷ്ടസ്ഥലം പരിശോധിക്കുന്നത്.

സ്ഥലത്തെ മണ്ണും മറ്റ് സാമ്പിളുകളും വിദഗ്ദ്ധ സംഘം ശേഖരിക്കും. അതെസമയം, അന്വേഷണം തടസപ്പെടുത്തുന്നതിന് റഷ്യ സാമ്പിളുകളും മറ്റും നശിപ്പിച്ചിരിക്കുമെന്ന് യു.എസ് ആശങ്ക പ്രകടിപ്പിച്ചു. റഷ്യ സംഭവസ്ഥലത്ത് യാതൊരു ഹാനിയും വരുത്തിയിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെ ലാവ്റോവ് ഉറപ്പ് നല്‍കി. അത്തരമൊരു രാസായുധ പ്രയോഗം സിറിയയില്‍ നടന്നിട്ടില്ലെന്നും അത് യു.എസ് കെട്ടിചമച്ചതാണെന്നും സിറിയയും റഷ്യയും ആവര്‍ത്തിച്ചു. സിറിയയില്‍ സംഭവിച്ചത് ഏപ്രില്‍ ഏഴിന് ഈസ്റ്റേണ്‍ ഗൗട്ട പരിസരത്ത് സ്ഥിതി ചെയ്യുന്ന ഡൗമയില്‍ ബാഷര്‍ ആല്‍ അസദിന്റെ സൈന്യം രാസവസ്തുക്കള്‍ നിറച്ച് രണ്ട് ബോംബുകള്‍ മണിക്കൂറുകളുടെ വിത്യാസത്തില്‍ വിക്ഷേപിച്ചു.

സംഭവസ്ഥലത്ത് നിന്നും നിറവിത്യാസവും കോര്‍ണിയക്ക് പൊള്ളലേറ്റതുമായ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സിറിയന്‍ മെഡിക്കല്‍ വിഭാഗം പറഞ്ഞു. മൃതദേഹങ്ങളുടെ വായില്‍ നുരയും പതയും ഉണ്ടായിരുന്നു. ഇരകളുടെ രക്തം പരിശോധിച്ചതില്‍ ക്ളോറിന്റെയും നെര്‍വ് ഏജന്റിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചതായി യു.എസ് അറിയിച്ചു. റഷ്യയുടെയും സിറിയന്‍ സര്‍ക്കാറിന്റെയും അധീനതയിലുള്ള പ്രദേശമാണ് ഡൗമ. തുടര്‍ന്ന് സിറിയ നടത്തിയ രാസായുധ പ്രയോഗത്തിന് മറുപടിയായി ഫ്രാന്‍സും, ബ്രിട്ടണുമായി ചേര്‍ന്ന് സിറിയയില്‍ ആക്രമണം നടത്തുമെന്ന് ട്രംപ് അറിയിച്ചു.


Read More >>