ജറുസലേമില്‍ യുഎസ് എംബസി ഉദ്ഘാടനം ഇന്ന്; ഫലസ്തീന്‍ പ്രതിഷേധം ആളിക്കത്തുന്നു

ജറുസലേം: ഇസ്രായേലികളില്‍ ആവേശവും ഫലസ്തീനികളില്‍ പ്രതിഷേധവുമുയര്‍ത്തി ഇസ്രായേലിലെ യുഎസ് എംബസി ഇന്ന് ജറുസലേമില്‍ പ്രവര്‍ത്തനമാരംഭിക്കും....

ജറുസലേമില്‍ യുഎസ് എംബസി ഉദ്ഘാടനം ഇന്ന്; ഫലസ്തീന്‍ പ്രതിഷേധം ആളിക്കത്തുന്നു

ജറുസലേം: ഇസ്രായേലികളില്‍ ആവേശവും ഫലസ്തീനികളില്‍ പ്രതിഷേധവുമുയര്‍ത്തി ഇസ്രായേലിലെ യുഎസ് എംബസി ഇന്ന് ജറുസലേമില്‍ പ്രവര്‍ത്തനമാരംഭിക്കും. ലോകരാജ്യങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലുള്ള യുഎസ് എംബസി ഫലസ്തീന്റെ ഭാഗമായി കരുതപ്പെടുന്ന ജെറുസലേമിലേക്ക് മാറ്റാനുള്ള നീക്കം.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചടങ്ങില്‍ പങ്കെടുക്കുന്നില്ലെങ്കിലും മകള്‍ ഇവാന്‍കാ ട്രംപും ഭര്‍ത്താവ് ജാരെഡ് കുഷ്നറും ജറുസലേമിലെത്തി. യുഎസ് ഉന്നത ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കുന്നുണ്ട്. കാലങ്ങളായി ഫലസ്തീനികള്‍ അവകാശവാദമുന്നയിക്കുന്ന ജറുസലേമിലേക്ക് യുഎസ് എംബസി മാറ്റാനുള്ള ട്രംപിന്റെ നീക്കം പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്.

ഫലസ്തീന്‍ തങ്ങളുടെ തലസ്ഥാനമായി കരുതുന്ന കിഴക്കന്‍ ജറുസലേം തിരിച്ചു പിടിക്കാന്‍ ജനങ്ങള്‍ പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫലസ്തീനും ഇസ്രയേലും ഒരു പോലെ അധികാരം നേടാന്‍ ശ്രമിക്കുന്ന ജെറുസലേം വിഷയത്തില്‍ ഇത്രയും കാലം യുഎസ് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ജറുസലേം തങ്ങളുടെ തലസ്ഥാനമാണെന്ന ഇസ്രായേലിന്റെ പ്രഖ്യാപനം ട്രംപ് അംഗീകരിക്കുകയായിരുന്നു.

നിലവില്‍ ജെറുസലേമിലുള്ള യുഎസ് കോണ്‍സുലേറ്റ് കെട്ടിടത്തില്‍ താല്‍കാലിക എംബസി ആരംഭിച്ച ശേഷം ഘട്ടങ്ങളായി മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇവിടേക്ക് മാറ്റുകയാണ് ലക്ഷ്യം. വൈകുന്നേരത്തെ ഉദ്ഘാടന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ട്രംപും പങ്കെടുക്കും.
ടെല്‍ അവീവില്‍ നിന്നും ജറുസലേമിലേക്ക് എംബസി മാറ്റി സ്ഥാപിക്കുന്നത് ഇസ്രയേല്‍ ആഘോഷിക്കുകയാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോകരാജ്യങ്ങളെ ഈ മൂഹൂര്‍ത്തത്തില്‍ പങ്കു ചേരാന്‍ ക്ഷണിക്കുകയും ചെയ്തു.

എന്നാല്‍ ട്രംപിന്റെ നടപടിയെ നൂറ്റാണ്ടിന്റെ അബദ്ധമെന്നാണ് ഫലസ്തീന്‍ ഭരണാധികാരി മഹമ്മൂദ് അബ്ബാസ് വിശേഷിപ്പിച്ചത്. യുഎസ്
നടപടിക്കെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് ഫലസ്തീനികളാണ് ഇസ്രയേല്‍-ഗസാ അതിര്‍ത്തിയില്‍ തിങ്കളാഴ്ച ഒത്തുകൂടിയത്. മാര്‍ച്ച് 30 മുതല്‍ ഫലസ്തീനികള്‍ ആരംഭിച്ച മാര്‍ച്ചിനെതിരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടയില്‍ എംബസി പ്രവര്‍ത്തനമാരംഭിക്കുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കും,

1993ലെ ഇസ്രയേല്‍ പാലസ്തീന്‍ സമാധാന ഉടമ്പടി പ്രകാരം ജെറുസലേമിന്റെ അവകാശം സംബന്ധിച്ച്‌ ഭാവി ചര്‍ച്ചകളില്‍ തീരുമാനമെടുക്കുമെന്നായിരുന്നു ധാരണ. പക്ഷേ ഇസ്രയേല്‍ ജെറുസലേം അധിനിവേശം തുടര്‍ന്നു. 1967 മുതല്‍ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഇസ്രയേല്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് ജെറുസലേമിലുള്ള ആധിപത്യം വര്‍ധിപ്പിച്ചു.

Story by
Read More >>